SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
രജിനീകാന്തിന്റെ കഥ പാഠ്യപദ്ധതിയില്‍
December 19, 2012, 4:21 am

ജീവിതത്തിന്റെ കടുത്ത യാഥാര്‍ഥ്യങ്ങളോട് പോരാടി  വിജയം വരിച്ച അതുല്യ നടന്‍ രജനീകാന്തിന്റെ ജീവിത കഥ സി.ബി.എസ്.ഇ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി. കഠിനാധ്വാനവും അര്‍പ്പണബോധവുമുണ്ടെങ്കില്‍ എത്ര വലിയലക്ഷ്യവും അനായാസം എത്തിപ്പിടിക്കാന്‍ കഴിയും എന്ന ബോധം പുതിയ തലമുറയില്‍ വളര്‍ത്തിയെടുക്കുവാനാണ് രജനീകാന്തിനെപ്പോലെയൊരാളുടെ ജീവിതകഥ പാഠ്യപദ്ധതിയില്‍ ചേര്‍ത്തത്. ശിവാജി റാവു ഗെയ്ക്ക്വാദ് എന്ന സാധാരണ ബസ് കണ്ടക്ടറില്‍ നിന്നും ജനകോടികളുടെ പ്രിയപ്പെട്ട താരമായി വളര്‍ന്ന രജനിയുടെ വിയര്‍പ്പിലും കണ്ണീരിലും കുതിര്‍ന്ന ജീവിതം കുട്ടികള്‍ക്ക് പ്രചോദനമാകണം എന്ന ഉദ്ദേശത്തോടെയാണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ,സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യുക്കേഷന്‍ ഇത്തരം ഒരു നീക്കത്തിനോട് മാതാപിതാക്കള്‍ക്കും വിദ്യാഭ്യാസ വിചക്ഷണര്‍ക്കും സമ്മിശ്ര അഭിപ്രായമാണുളളത്. ആറാം ക്ളാസിലെ പാഠപുസ്തകത്തിലാണ് രജനിയുടെ ജീവചരിത്രം ഉള്‍പ്പെടുത്തിയത്. കുട്ടികളെല്ലാവരും ഇഷ്ടതാരത്തിന്റെ കഥ വായിക്കാനും പഠിക്കാനും പറ്റുമല്ലോ എന്ന ഉത്സാഹത്തിലാണ്.