SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഐ.ഐ.ടി ഫീസില്‍ വന്‍ വര്‍ധന
January 8, 2013, 3:13 am

ന്യൂഡല്‍ഹി:  രാജ്യത്തെ ഐ.ഐ.ടികളിലെ വാര്‍ഷിക ഫീസ് കുത്തനെ കൂട്ടി. ബിരുദകോഴ്സുകള്‍ക്ക് നിലവില്‍ 50,000 രൂപയായിരുന്ന ഫീസാണ് അടുത്തവര്‍ഷം മുതല്‍ 90,000 രൂപയാക്കാന്‍ ഐ.ഐ.ടി കൌണ്‍സില്‍ തീരുമാനിച്ചത്. മാനവശേഷി മന്ത്രി പളളം രാജുവാണ് ഇക്കാര്യം അറിയിച്ചത്. ഐ.ഐ.ടി ഡയറക്ടര്‍മാരുടെ ശുപാര്‍ശയനുസരിച്ചാണ് ഫീസ് വര്‍ധനയെന്ന് കൌണ്‍സില്‍ യോഗതീരുമാനം അറിയിച്ചുകൊണ്ട് മന്ത്രി വ്യക്തമാക്കി. ഇപ്പോള്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് വര്‍ധന ബാധകമല്ല. പുതിയ ബാച്ചുകാരാണ് പുതുക്കിയ ഫീസ് നല്‍കേണ്ടി വരിക. പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍, രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം നാലര ലക്ഷത്തില്‍ കുറവുളളവര്‍ എന്നിവരെയും തീരുമാനം ബാധിക്കില്ല. 2008-ലാണ് അവസാനമായും ഐ.ഐ.ടിയില്‍ ഫീസ് വര്‍ധിപ്പിച്ചത്. 25,000നിന്ന് 50,000 രൂപയായിട്ടായിരുന്നു വര്‍ധന.

 
 

OTHER NEWS FROM THIS SECTION


more news