SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
യൂസഫ് അറയ്ക്കലിന് രാജാരവി വര്‍മ പുരസ്കാരം
December 28, 2012, 1:49 am

തിരുവനന്തപുരം: രാജാരവിവര്‍മ പുരസ്കാരം മലയാളിയായ പ്രശസ്ത ചിത്രകാരന്‍ യൂസഫ് അറയ്ക്കലിന്. ആധുനിക ചിത്രകലാ രംഗത്ത് നല്‍കിയ അമ്യൂല സംഭാവനകള്‍ കണക്കിലെടുത്താണ് യുസഫ് അറയ്ക്കലിന് ബഹുമതി സമ്മാനിക്കുന്നതെന്ന് മന്ത്രി കെ.സി ജോസഫ് പറഞ്ഞു. ചിത്ര, ശില്‍പ്പകലയ്ക്ക് സംഭാവനകള്‍ നല്‍കിയ കലാകാരന്‍മാരെ ആദരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിട്ടുളളത്. 1,50,000 രൂപയും പ്രശംസാ പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ചാവക്കാട് സ്വദേശിയായ യൂസഫ് അറയ്ക്കല്‍ ബാംഗ്ളൂരിലാണ് തന്റെ ചിത്രകലാജീവിതം നയിക്കുന്നത്. രാജ്യത്തിനകത്തും പുറത്തു നിന്നും ഒട്ടേറെ പുരസ്കാരങ്ങള്‍ നേയിയിട്ടുണ്ട്. 2005-ല്‍ ഫ്ളോറന്‍സ് അന്തര്‍ ദേശീയ ബിനാലെയില്‍ സ്വര്‍ണമെഡല്‍ നേടി. നഗര ജീവിതത്തിലെ ദാരിദ്രവും അവഗണനയും നിസ്സഹായതയും കടുംവര്‍ണങ്ങളില്‍ അമൂര്‍ത്തമായി ചിത്രീകരിക്കുകയാണ് യൂസഫ് അറയ്ക്കല്‍ തന്റെ വിഖ്യാതമായ ശൈലിയിലൂടെ ചെയ്തിരുന്നത്.

 
 

OTHER NEWS FROM THIS SECTION


more news