SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
December 22, 2012, 3:16 am

തിരുവനന്തപുരം: എസ്എസ്എല്‍സി പഠിപ്പിക്കുന്ന അധ്യാപകരുടെ പരിശീലനം മധ്യവേനല്‍ അവധിക്കാലത്തു നടത്തിയാല്‍ മതിയെന്നു തീരുമാനിച്ചതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എ.ഷാജഹാന്‍ അറിയിച്ചു. അധ്യാപക പരിശീലനം പഠനത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഡിസംബറിലെ ക്ളസ്റ്റര്‍ പരിശീലനം വേണ്ടത്ര മുന്നൊരുക്കം ഇല്ലാതെയാണ് നടത്തിയതെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പരിശീലകരായി നിയോഗിക്കപ്പെട്ട എണ്ണുറോളം അധ്യാപകര്‍ തുടര്‍ച്ചയായി പരിശീലന കേന്ദ്രത്തില്‍ ഉണ്ടാകേണ്ടതിനാല്‍ അവര്‍ക്കു പകരം ജോലിചെയ്യേണ്ടവരെ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അക്കാദമിക്ക് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണു മുഴുവന്‍ സ്കൂള്‍ അധ്യാപകര്‍ക്കും മാനേജ്മെന്റ് പരിശീലനം നല്‍കുന്നത്. അധ്യാപകരെ പരിശീലനത്തിന് അയയ്ക്കുമ്പോള്‍ സ്കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത വിധത്തില്‍ കൂടുതല്‍ അധ്യാപകരുളള സ്കൂളുകളില്‍ നിന്നുളളവരെയേ നിയോഗിക്കാവൂ എന്നു പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.

 
 

OTHER NEWS FROM THIS SECTION


more news