SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
സൈനിക ഓഫീസറാകാന്‍ പരിശീലനം
December 29, 2012, 3:51 am

ആര്‍മി, നേവി, എയര്‍ഫോഴ്സ്, എന്നീ സൈനിക വിഭാഗങ്ങളില്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരായി അഭിമാനകരമായ സേവനം അനുഷ്ഠിക്കാന്‍ വഴിയൊരുക്കുന്ന ശാസ്ത്രീയ പരിശീലനമാണു പ്ളസ്ടു ജയിച്ച ആണ്‍കുട്ടികള്‍ക്ക് എന്‍ഡിഎ ഏര്‍പ്പെടുത്തിയിട്ടുളളത്. പുണെയ്ക്ക് സമീപമുളള ഖഡക് വാസയില്‍ മികച്ച അടിസ്ഥാന സൌകര്യങ്ങളോടെ രാജ്യ രക്ഷാമന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും കണ്ണൂര്‍ ഏഴിമലയിലെ നേവല്‍ അക്കാദമിയിലെയും പരിശീലനത്തിനായി കെഡറ്റുകളെ തിരഞ്ഞെടുക്കുന്നതിനു യൂണിയന്‍ പ്ബ്ളിക് സര്‍വീസ് കമ്മീഷന്‍ 2013 ഏപ്രില്‍ 14നു ദേശീയ തലത്തില്‍ പരീക്ഷ നടത്തും. തിരുവനന്തപുരം, കൊച്ചി, ബാംഗ്ളൂര്‍, ചെന്നെ മുംബൈ, ഡല്‍ഹി എന്നിവയും പരീക്ഷകേന്ദ്രങ്ങളില്‍പ്പെടും. ആകെ 355 സീറ്റുകളുണ്ട്. എന്‍ഡിഎയില്‍ ആര്‍മി 195 നേവി 39, എയര്‍ഫോഴ്സ് 66. ഏഴിമഴയിലെ നേവല്‍ അക്കാദമിയില്‍ 55. പ്ളസ്ടു ജയിച്ച ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാമെങ്കിലും നാവിക സേനയിലോ വ്യോമസേനയിലോ എത്തിച്ചേരണമെങ്കില്‍ പ്ളസ്ടുവിന് മാത്തമാറ്റിക്സും ഫിസിക്സും പഠിച്ചിരിക്കണം. ഐച്ഛിക വിഷയങ്ങള്‍ ഏതു തന്നെയാലും കരസേനയിലും പരിഗണിക്കും. ഇപ്പോള്‍ പന്ത്രണ്ടിലെ പരീക്ഷയ്ക്കു തയ്യാറെടുക്കുന്നവര്‍ക്കു അപേക്ഷിക്കാം ജനനത്തീയതി 1995 ജനുവരി രണ്ടിനു മുന്‍പോ 1977 ജൂലൈ ഒന്നിനു ശേഷമോ ആയിക്കൂടാ. മികച്ച ആരോഗ്യം നിര്‍ബന്ധം. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ വിശദമായ വൈദ്യപരിശോധനയുണ്ട്. നിര്‍ദിഷ്ട ശാരിരീക യോഗ്യതകളും ഉണ്ടായിരിക്കണം.