SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഐ.പി.സി.എന്‍.എ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു
January 7, 2013, 3:37 am

കൊച്ചി: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തരുടെ സംഘടനയായ ഐ.പി.സി.എന്‍.എ ഏര്‍പ്പെടുത്തിയ രണ്ടാമത് മാധ്യമശ്രീ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ദൃശ്യ-മാധ്യമ രംഗത്തെ ഭാവനയ്ക്ക് വിവിധ വിഭാഗങ്ങളിലായി 11 അവാര്‍ഡുകളാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഒരു ലക്ഷം രൂപയുടെ മാധ്യമ ശ്രീ അവാര്‍ഡിന് മലയാളമനോരമ ഡല്‍ഹി ബ്യൂറോ ചീഫ് എഡിറ്റര്‍ ഡി. വിജയമോഹന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്ന് ഏറ്റുവാങ്ങി. മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുളള അവാര്‍ഡ് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് എഡിറ്റര്‍ ടി.എന്‍.ഗോപകുമാര്‍ പിണറായി വിജനില്‍ നിന്ന് ഏറ്റുവാങ്ങി. മികച്ച ഫീച്ചറിന് ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഇ.അഹമ്മദില്‍ നിന്ന് കേരള കൌമുദിയിലെ പി.പി ജയിംസ് ഏറ്റുവാങ്ങി. ഏറ്റവും മികച്ച പത്രഫോട്ടോഗ്രാഫര്‍ക്കുളള അവാര്‍ഡ് മാതൃഭൂമി ചീഫ് എഡിറ്റര്‍ രാജന്‍ പൊതുവാള്‍ അര്‍ഹനായി. 25000 രൂപയും പ്രശസ്തിപത്ര ഫലകവും അടങ്ങുന്ന പുരസ്കാരം വി.ഡി.സതീശന്‍ എം.എല്‍.എയില്‍നിന്ന് ഏറ്റുവാങ്ങി.