SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഇന്റര്‍നെറ്റ് പുറന്തളളുന്നത് 83 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ്
January 7, 2013, 3:39 am

മെല്‍ബണ്‍: ഇന്റര്‍നെറ്റും ആശയവിനിമയ രംഗത്തെ ഉപകരണങ്ങളും ഒരു വര്‍ഷം പുറന്തളളുന്നത് 83 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ്. എന്‍വയണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍. പുറന്തളളപ്പെടുന്ന കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ അളവ് 2020ല്‍ ഇരട്ടിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലുളള മോഡലുകളുടെ നിലവാരം പോരെന്നും കൂടുതല്‍ കാര്യക്ഷമതയുളളതും കുറഞ്ഞ കാര്‍ബണ്‍ നിര്‍ഗമനമുളളതുമായ ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ഊര്‍ജക്ഷമതയുളള ഉപകരണങ്ങളുടെ ഉപയോഗം നിലവിലുളളവയുടെ ഊര്‍ജക്ഷമതയോടെയുളള പ്രവര്‍ത്തനം പുനരുപയോഗ ഊര്‍ജസ്രോതസ്സുകളുടെ ഉപയോഗം എന്നിവയിലൂടെ കാര്‍ബണ്‍ നിര്‍ഗമനം കുറയ്ക്കാനാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

 
 

OTHER NEWS FROM THIS SECTION


more news