SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഓഹരി വിപണി സര്‍വകാല റെക്കോഡില്‍
December 27, 2017, 1:57 am
hari

മുംബൈ: ഓഹരി വിപണിയില്‍ സര്‍വകാല റെക്കോഡ് നേട്ടം. ഇതാദ്യമായി സെന്‍സെക്സ് 34,000  പോയിന്‍റും നിഫ്റ്റി 10,500- ഉം കടന്നു. 70.31 പോയിന്‍റ് നേട്ടത്തോടെ സെന്‍സെക്സ് 34,010.88 പോയിന്‍റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരു ഘട്ടത്തില്‍ 10,545.45 എന്ന റെക്കോഡിലെത്തിയ നിഫ്റ്റി 38.50 പോയിന്‍റ് നേട്ടത്തോടെ 10.531.50- ല്‍ വ്യാപാരം അവസാനിപ്പിച്ചു.
വിപണിയിലെ കുതിപ്പില്‍ ലോഹം, ടെലികോം, ഫാര്‍മ കമ്പനികളാണ് ഏറെ നേട്ടമുണ്ടാക്കിയത്.
1,688 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1,084 എണ്ണം നഷ്ട്ടത്തില്‍ ക്ലോസ് ചെയ്തു.
കടക്കെണിയിലായ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് [ആര്‍കോം] ബാധ്യതകള്‍ കുറയ്ക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചതോടെ ആര്‍ക്കോമിന്‍റെ ഓഹരിവില കുതിച്ചു. 23 രൂപയാണ് ഒറ്റ ദിവസത്തെ വര്‍ധന. 
പ്രഖ്യാപനത്തോടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്‍റെ ഓഹരിമൂല്യം 30.78 ശതമാനം വര്‍ധിച്ചു.