SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഉപയോഗശൂന്യമായ ഗിഫ്റ്റ് കാര്‍ഡുകള്‍: കമ്പനികള്‍ക്ക് വന്‍നേട്ടം
January 4, 2013, 3:46 am

ഡാളസ്: ക്രിസ്തുമസ്-ന്യൂഇയര്‍ ഉള്‍പ്പെടെയുള്ള വിശേഷ സന്ദര്‍ഭങ്ങളില്‍ സമ്മാനമായി പരസ്പരം നല്‍കുന്ന ഗിഫ്റ്റ് കാര്‍ഡുകള്‍ കൃത്യസമയത്തിനുള്ളില്‍ ഉപയോഗിക്കാതിരിക്കുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നതിനാല്‍ ഗിഫ്റ്റ് കാര്‍ഡ് വ്യാപാരികള്‍ നേട്ടംകൊയ്യുന്നതായി റിപ്പോര്‍ട്ട്. ഫെഡറല്‍ നിയമമനുസരച്ച് ഗിഫ്റ്റ് കാര്‍ഡിന്റെ മൂല്യത്തില്‍ കുറവുവരാതെ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഉപയോഗിക്കേണ്ടതാണ്. ഗിഫ്റ്റ് കാര്‍ഡുകള്‍ വാങ്ങുമ്പോള്‍ കാര്‍ഡിനടിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് നല്‍കുന്നു. ഒരു വര്‍ഷത്തിനുശേഷം കാര്‍ഡിന്റെ മൂല്യത്തില്‍ ക്രമേണ കുറവുവരുമെന്ന ചട്ടങ്ങള്‍ക്ക് കാര്‍ഡുകളുടെ വില്‍പന നടക്കുന്നുണ്ട്. 2012 അവസാനിച്ചപ്പോള്‍ 19 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ഗിഫ്റ്റ് കാര്‍ഡ് കമ്പനികള്‍ നടത്തിയത്. വാള്‍മാര്‍ട്ട് വിറ്റഴിച്ച ഗിഫ്റ്റ് കാര്‍ഡുകളില്‍ ഒരു ബില്യണ്‍ ഡോളറിന്റെ കാര്‍ഡുകളാണ് കാലാവധി കഴിഞ്ഞ് ആരുടെയോ വീടുകളില്‍ ഉപയോഗശൂന്യമായി കിടക്കുന്നത്.