SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
മുടിക്കെട്ടുകളെ മനോഹരമാക്കാന്‍ ഹെയര്‍ ബിന്ദികള്‍
October 21, 2011, 4:22 am

മുടിക്കെട്ടുകളെ അലങ്കരിക്കാന്‍ ഹെയര്‍ ബിന്ദികള്‍. പേരു സൂചിപ്പിക്കും പോലെ മുടിയില്‍ ഒട്ടിച്ചുവെയ്ക്കാവുന്ന പൊട്ടുകള്‍ തന്നെയാണിവ. പക്ഷേ, ഫോര്‍ഹെഡ് പൊട്ടുകളേക്കാള്‍ വൈവിധ്യമുള്ള നിറങ്ങളിലും ഷേപ്പുകളിലും ഇവ ലഭ്യമാകും. കവറില്‍നിന്ന് ഇളക്കിമാറ്റി ഇവ നേരിട്ട് മുടിയില്‍ ഒട്ടിച്ചുവെയ്ക്കാം. പീകോക്ക്, ഫ്ളെവര്‍ പെറ്റല്‍ എന്നിങ്ങനെ വിവിധ ഷെയിപ്പിലും നിറത്തിലുമുള്ള ഹെയര്‍ ബിന്ദികള്‍ ലഭ്യമാണ്. അഴിച്ചിട്ട മുടിയില്‍ വെറുതെ ഒട്ടിച്ചുവെയ്ക്കുന്നതിനേക്കാള്‍ ഭംഗി കെട്ടിവെച്ച മുടിയില്‍ ഇവ ധരിക്കുന്നതാണ്. പിന്നിക്കെട്ടിയ മുടിയുടെ ഓരോ പിന്നലിലും ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ നിറത്തിന് യോജിച്ച വിധമുള്ള ഹെയര്‍ ബിന്ദികള്‍ ധരിക്കുന്നതിനാണ് പലരും താല്‍പര്യപ്പെടുന്നത്. വലിയ പശപശപ്പില്ലാത്തതിനാല്‍ മുടിയുടെ ആരോഗ്യത്തിന് കോട്ടം വരില്ലെന്നാണ് ബ്യൂട്ടീഷന്‍സും അഭിപ്രായപ്പെടുന്നത്. ഉപയോഗിച്ചതിന് ശേഷം പൊട്ടുപോലെ തന്നെ ഇളക്കി കവറില്‍ ഒട്ടിച്ചു സൂക്ഷിക്കാവുന്നതാണ്.