SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
തരംഗമാകാന്‍ വെഡ്ജ് ഹീല്‍ സാന്‍ഡല്‍സ്
October 13, 2011, 3:48 am

        കുറച്ചുമാസങ്ങള്‍ക്കുമുമ്പ് വരെ ഫാഷന്‍ ടൌണിനെ അടക്കിവാണത് പോയിന്റഡ് ഹീല്‍ സാന്‍ഡക്കുകളായിരുന്നു. ആ രംഗം പൂര്‍ണമായി ഇപ്പോള്‍ വെഡ്ജ് ഹീല്‍ ചെരിപ്പുകള്‍ കൈയടക്കിയിരിക്കുകയാണ്. അടിവശം പരന്നിരിക്കുന്ന ഹീല്‍ ചെരിപ്പുകളെയാണ് വെഡ്ജ് ഹീല്‍ സാന്‍ഡല്‍സ് എന്നു പറയുക. അതായത്, ഉപ്പൂറ്റി മുതല്‍ കാലിന്റെ മുന്‍വശം വരെയുള്ള ഭാഗം ഒരേ നിരപ്പില്‍ നിര്‍ത്താന്‍ ഇവ സഹായിക്കും. പോയിന്റഡ് ഹീലിനേക്കാള്‍ ഉയരം തോന്നും വെഡ്ജ് ഹീല്‍ ചെരിപ്പുകള്‍ ധരിക്കുമ്പോള്‍. പൊതുവെ ഭാരമില്ലാത്ത ചെരിപ്പുകളാണ് ഈ ശ്രേണിയില്‍ കണ്ടുവരുന്നത്.