SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
സമൃദ്ധിയുടെ നിറവില്‍ വീണ്ടുമൊരോണം
September 7, 2011, 3:53 am

     ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ഒരു പൊന്നോണം കൂടി വരവായി. ജാതിമതഭേദമന്യേ കേരളീയര്‍ ഒന്നടങ്കം ആഘോഷിക്കുന്ന ഉത്സവമാണ് ‘ഓണം’. പൂക്കളം തീര്‍ത്തും പൂവിളിയും വായ്ക്കുരവയുമായ് ഓണത്തെ വരവേല്‍ക്കാന്‍ മലയാളി മംഗമാരും ഒരുങ്ങിക്കഴിഞ്ഞു. സമത്വപൂര്‍ണമായ ഒരു ഭൂതകാലത്തിന്റെ ഐതീഹ്യമാണ് ഓണം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
  
     നെല്ല് വിളയുന്ന പാടം എന്തെന്നന്വേഷിക്കുന്ന ഇന്നത്തെ ബാല്യത്തിന് അറിയാത്ത വിശുദ്ധിയുടെ നാളുകളായിരുന്നു മുമ്പ് ഓണം. പഞ്ഞ കര്‍ക്കിടകത്തെ പറഞ്ഞു വിട്ട് ആവണിമാസത്തെ വരവേല്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആഹ്ളാദം അലയടിച്ചു തുടങ്ങും. സാമ്പത്തികമായ ഏത് വൈഷമ്യത്തിന് നടുവിലും ഓണം ആഘോഷിക്കണം എന്ന ആശയമാണ് ‘കാണം വിറ്റും ഓണം ഉണ്ണണം’ എന്ന ചൊല്ലില്‍ അടങ്ങിയിരിക്കുന്നത്.

     ഓണം കുട്ടികള്‍ക്കാണ് ഏറെ പ്രാധാന്യം നല്‍കുന്നത്. ഓണത്തിന് പൂക്കളമൊരുക്കുകയും പുത്തനുടുപ്പ് ധരിക്കുകയും കൂട്ടുകാരുമൊത്ത് കളിക്കുകയും ചെയ്യുക അവര്‍ക്ക് ഏറെ സന്തോഷവും ആനന്ദകരവുമാണ്. പ്രജാവത്സലനായ മഹാബലിക്ക് ഏറെ പ്രിയം കുട്ടികളോടും പൂക്കളോടുമാണ്. സമത്വസുന്ദരവും സമൃദ്ധിയും നിറഞ്ഞ ഈ ചിങ്ങമാസത്തില്‍ ഓണത്തെയും ഓണത്തപ്പനേയും വരവേല്‍ക്കാല്‍ നമുക്ക് തയ്യാറെടുക്കാം.