SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഫലം അറിയാന്‍ രാമായണം
August 16, 2011, 3:15 am

മനുഷ്യര്‍ നക്ഷത്ര ജ്യോതിഷത്തിനപ്പുറം ഫലമറിയാന്‍ വിവിധ മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നു. ഓരോ സമൂഹത്തിലും പല രീതിയിലാണ് ഇത് നിലനിന്നിരുന്നത്. കേരളത്തില്‍ മുന്‍കാലങ്ങളില്‍ നിത്യജീവിതവുമായി അഭേദ്യബന്ധമുണ്ടായിരുന്ന ഒന്നാണ് രാമായണം ഉപയോഗപ്പെടുത്തി പോന്നത്. കല്യാണ ആലോചന, വസ്തുവാങ്ങല്‍, ധനാഗമം, ശത്രുക്കളുടെ സ്ഥിതി, താല്‍പര്യമുള്ള ഒരു വ്യക്തിയുടെ അപ്പോഴത്തെ സ്ഥിതി തുടങ്ങി- ഒരു തീരുമാനം എടുക്കാന്‍ കഴിയാതെ വരുമ്പോള്‍ തീരുമാനം എടുക്കാനായി ഈ മാര്‍ഗം സര്‍വപ്രകാരേണ ഉപയോഗിച്ചിരുന്നു. ശരീരശുദ്ധിയും മനഃശുദ്ധിയും വരുത്തി, പ്രാര്‍ഥനാ പൂര്‍വം രാമായണമെടുത്ത് ഒരു നൂലോ ഈര്‍ക്കിലോ കൊണ്ട് രാമായണത്തില്‍ കടത്തി അപ്പോള്‍ ലഭിക്കുന്ന രാമായണത്തിലെ ആദ്യത്തെ ഏഴ് വരിയും ഏഴ് അക്ഷരവും തള്ളിക്കളഞ്ഞ് ശേഷം വരുന്ന ഭാഗത്തെ ആദ്യത്തെ നാല് വരിയിലെ ആശയമാണ് ഫലം അറിയേണ്ട ആള്‍ സ്വീകരിക്കുക. ഇതിനെ രാമായണം നൂലിട്ടു നോക്കല്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.