SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
പിതൃക്കളുടെ അനുഗ്രഹത്തിനായി വാവ്ബലി സമര്‍പ്പണം
July 23, 2011, 3:49 am

കര്‍ക്കിടക മാസത്തില്‍ സൂര്യചന്ദ്രന്മാര്‍ ഒന്നിച്ചു വരുന്ന അമാവാസി നാളിലാണ് വാവ് ബലിയിടുന്നത്. ഭാരതീയ പൈതൃകത്തിന്റെയും അത്യുജ്ജ്വലമായ പ്രായോഗിക ജീവിതത്തിന്റെയും സന്ദേശമായ സുദൃഢമായ കുടുംബ ബന്ധങ്ങളുമായി ഇത് ബന്ധപ്പെടുത്തിയിരിക്കുന്നു. ആചാര്യന്മാരുടെ ഉപദേശ പ്രകാരം പാരമ്പര്യമായി ആചരിക്കുന്ന ഈ അനുഷ്ഠാനത്തിന്റെ പ്രായോഗിക വശങ്ങള്‍ ചിന്തിക്കുന്നത് വളരെ അഭിമാനം തോന്നുന്ന ഒന്നാണ്. ബന്ധങ്ങള്‍, കുടുംബം. മാതാവ്, പാരമ്പര്യം, മനസ്സ് എന്നിവയുടെ രാശിയായ കര്‍ക്കിടകത്തിലെ വാവ് നാളില്‍ ചന്ദ്രമണ്ഡലത്തില്‍ നിന്നും നമ്മുടെ പിതൃക്കള്‍ അവരുടെ തലമുറയെ വീക്ഷിക്കുന്നുവത്രെ. അന്ന് കേരളീയര്‍ വളരെ അഭിമാനത്തോടെയാണ് ബലിയിടാന്‍ പോകുക. അവര്‍ അവരുടെ പിതൃകര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് പിതൃക്കളുടെ അനുഗ്രഹം മേടിക്കുന്ന ദിനമാണ് വാവ്ബലി. ജൂലൈ 30നാണ് ഈ വര്‍ഷത്തെ വാവ്ബലി.