SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
രോഗങ്ങള്‍ മുന്‍കൂട്ടി കാണാന്‍ മെഡിക്കല്‍ ആസ്ട്രോളജി
July 5, 2011, 3:08 am

ഒരു വ്യക്തിയുടെ ജനനസമയത്തെ ആസ്പദമാക്കി അയാള്‍ക്ക് വരാന്‍ സാധ്യതയുള്ള രോഗം, അതിനു പരിഹാര പ്രായശ്ചിത്തങ്ങള്‍ ഇവയുമായി ബന്ധപ്പെട്ടതാണ് മെഡിക്കല്‍ ആസ്ട്രോളജി. ആധുനിക വൈദ്യശാസ്ത്രത്തേയും രോഗങ്ങളെയും ജ്യോതിഷവുമായി ബന്ധപ്പെടുത്തി നടത്തുന്ന ഗവേഷണമാണിത്. ഒരാളുടെ ഗ്രഹനില നോക്കിയാല്‍ അയാള്‍ക്ക് വരാന്‍ സാധ്യതയുള്ള രോഗങ്ങള്‍ മുന്‍കൂട്ടിക്കണ്ട് പരിഹാരങ്ങള്‍ നേരത്തെ തേടാന്‍ മെഡിക്കല്‍ ആസ്ട്രോളജിയിലൂടെ സാധ്യമാകുന്നു. രത്നശാസ്ത്രവും ജ്യോതിഷവും ചേര്‍ന്ന മെഡിക്കല്‍ ആസ്ട്രോളജിക്ക് ഇപ്പോള്‍ പ്രചാരം വര്‍ധിച്ചു വരികയാണ്. രത്നങ്ങള്‍ക്ക് രോഗങ്ങളെ ചെറുക്കാനും നിയന്ത്രിച്ചു നിര്‍ത്താനുമുള്ള ശക്തിയുണ്ടെന്ന് പരക്കെ അംഗീകരിച്ചിരിക്കുന്നു. ഒരാളുടെ ജാതകത്തില്‍ ഓരോ രാശിയിലും നിലനില്‍ക്കുന്ന ഗ്രഹങ്ങളാണ് അയാള്‍ക്ക് ഏതൊക്ക രോഗം വരാന്‍ സാധ്യതയുള്ളതെന്ന് നിശ്ചയിക്കുന്നത്. ശാരീരകവും മാനസികവുമായ ആരോഗ്യകാര്യങ്ങളെല്ലാം ഒരു ജാതകത്തിന്റെ ലഗ്നസ്ഥിതിയെ ആശ്രയിച്ചിരിക്കുന്നു. ലഗ്നാഥിപനാണ് ഒരാളുടെ ആരോഗ്യസ്ഥിതിയെ രക്ഷിക്കേണ്ടത്.