SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
നവഗ്രഹദോഷങ്ങള്‍ക്ക് നവരത്നങ്ങള്‍
June 23, 2011, 3:08 am

നവഗ്രഹങ്ങളില്‍ അതത് ഗ്രഹങ്ങള്‍ക്കനുസരിച്ച് രത്നങ്ങള്‍ ധരിക്കുന്നത് ദശകാല ദോഷങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാന്‍ കഴിയുമെന്ന് രത്നജ്യോതിഷ ഗ്രന്ഥങ്ങള്‍ പറയുന്നു. ഓരോ ദശയിലും അതതു ഗ്രഹത്തിന്റെ ദോഷമുണ്ടെങ്കില്‍ അതു പരിഹരിക്കാന്‍ അതതു ഗ്രഹത്തിന്റെ രത്നം ധരിച്ചാല്‍മതി. ഓരോ ഗ്രഹവുമായും രത്നങ്ങളെ ബന്ധപ്പെടുത്തിയിട്ടുണ്ട്. സൂര്യന് മാണിക്യം, ചന്ദ്രന് മുത്ത്, ചൊവ്വയ്ക്ക് ചുവന്ന പവിഴം, ബുധന് മരതകം, വ്യാഴത്തിന് മഞ്ഞ പുഷ്യരാഗം, ശുക്രന് വജ്രം, ശനിക്ക് ഇന്ദ്രനീലം, രാഹുവിന് ഗോമേദകം, കേതുവിന് വൈഡൂര്യം എന്നിവയാണ് നവഗ്രഹങ്ങള്‍ക്കുള്ള നവരത്നങ്ങള്‍. വ്യക്തിയുടെ ജന്മനക്ഷത്രവുമായി ബന്ധപ്പെടുത്തിയും രത്നങ്ങള്‍ ധരിക്കാറുണ്ട്. ഓരോ വ്യക്തിയുടേയും ജീവിതത്തില്‍ അനുഭവപ്പെടുന്ന ദശകങ്ങള്‍ക്കനുസരിച്ച്, അടിസ്ഥാനപരമായി രത്നശാസ്ത്രത്തില്‍ ജ്ഞാനമുള്ളവരുടെ ഉപദേശത്തോടെവേണം രത്നങ്ങള്‍ തിരഞ്ഞെടുക്കാന്‍.