SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
വാസ്തു ശാസ്ത്രവും ഫൂ- ഷ്വേയും
June 11, 2011, 3:13 am

മനുഷ്യന്‍ കൂടുതല്‍ സന്തോഷകരമായി ജീവിക്കാന്‍ സാഹചര്യമൊരുക്കുകയെന്ന ലക്ഷ്യമാണ് വാസ്തു ശാസ്ത്രത്തിനും ഫൂ- ഷ്വേയ്ക്കുമുള്ളത്. നിര്‍മാണത്തിന്റെ കലയും ശാസ്ത്രവും വാസ്തുവാണെങ്കില്‍ സാധനങ്ങള്‍ അണിനിരത്തുന്നതിന്റെ ശാസ്ത്രവും കലയുമാണ് ഫൂ- ഷ്വേ. ദിശകള്‍ക്കു പ്രധാന്യം കൊടുത്തുകൊണ്ടുള്ള ഇരുശാസ്ത്രങ്ങളും ജ്യോതിഷ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. കെട്ടിട നിര്‍മാണത്തിന്റെ പ്ളാനിങ് മുതല്‍ ഗൃഹപ്രവേശനം വരെയുള്ള കാര്യങ്ങള്‍ വാസ്തുവില്‍ കൈകാര്യം ചെയ്യുമ്പോള്‍ അതിനുശേഷം വീടിന്റെ സാധനസാമഗ്രികള്‍ ഏതൊക്കെ ദിശയില്‍ ഏതൊക്കെ സ്ഥാനത്ത് ഏതൊക്കെ മുറിയില്‍ സ്ഥാപിക്കണമെന്നാണ് ഫൂ -ഷ്വേ നിര്‍ദേശിക്കുന്നത്. വാസ്തുവില്‍ ദോഷങ്ങള്‍ മാറ്റാന്‍ കെട്ടിടത്തിന്റെ പലഭാഗങ്ങളും പൊളിച്ചു പണിയേണ്ടി വരുമ്പോള്‍ ചെറിയ അലങ്കാര സാധനങ്ങള്‍ ഉപയോഗിച്ച് ഫൂ- ഷ്വേയിലെ ദോഷങ്ങള്‍ മാറ്റാവുന്നതാണ്.