SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
രാജ്യത്തെ ഏറ്റവും വേഗതയേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ 'സാഗാ- 220' സ്വിച്ച് ഒണ്‍ ചെയ്തു
May 3, 2011, 3:20 am

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ വികസിപ്പിച്ച രാജ്യത്തെ ഏറ്റവും വേഗതയേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ വി.എസ്.എസ്.സി.യിലെ സതീഷ് ധവാന്‍ സൂപ്പര്‍ കമ്പ്യൂട്ടിങ് ഫെസിലിറ്റിയില്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. രാധാകൃഷ്ണന്‍ സ്വിച്ച് ഒണ്‍ ചെയ്തു. സാഗാ- 220 എന്നാണ് ഈ സൂപ്പര്‍ കമ്പ്യൂട്ടറിനു പേരിട്ടിരിക്കുന്നത്. 220 ടെറാഫ്ളോപ്പ് സ്പീഡുള്ള ഈ സൂപ്പര്‍ കമ്പ്യൂട്ടര്‍ ലഭ്യമായ ഹാര്‍ഡ്വേറുകളും ഒപ്പണ്‍ സോഴ്സ് സോഫ്റ്റ്വേറുകളും ഉപയോഗിച്ച് പൂര്‍ണ്ണമായും വി.എസ്.എസ്.സി.യിലാണ് നിര്‍മ്മിച്ചത്. ചെലവു കുറഞ്ഞതും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നതും പരിസ്ഥിതിക്കനുകൂലമായ ഉപകരണങ്ങള്‍ ഉപയോഗിക്കുക വഴി 14 കോടിയില്‍ താഴെ മാത്രം ചെലവിട്ടാണ് ഈ കമ്പ്യൂട്ടര്‍ വി.എസ്.എസ്.സി ശാസ്ത്രജ്ഞര്‍ നിര്‍മ്മിച്ചത്.

 
 

OTHER NEWS FROM THIS SECTION


more news