SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 

Archive


SELECT CAREGORY  : 
    
എന്‍.എസ്‌.എസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക കണ്‍വെന്‍ഷന്‍ ന്യൂയോര്‍ക്കില്‍
February 9, 2011, 5:00 am

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ ക്വീന്‍സിലുള്ള ഗ്ലെന്‍ ഓക്‌സ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ ഏപ്രില്‍ രണ്ടാം തീയതി ശനിയാഴ്‌ച രാവിലെ പത്തുമണി മുതല്‍ വൈകിട്ട്‌ ഒമ്പത്‌ മണിവരെ അമേരിക്കയിലും കാനഡയിലുമുള്ള നായര്‍ പ്രതിനിധികളുടെ സമ്മേളനവും കണ്‍വെന്‍ഷനും നടത്തപ്പെടുന്നു.

സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി ഗോപിനാഥ കുറുപ്പ്‌ കണ്‍വീനറായി വിവിധ കമ്മിറ്റികളെ ചെയര്‍മാന്‍ മന്മഥന്‍നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗം തെരഞ്ഞെടുത്തു.

കണ്‍വെന്‍ഷനില്‍ ഗ്ലോബല്‍ എന്‍.എസ്‌.എസിന്റെ പ്രതിനിധികള്‍, എന്‍.എസ്‌.എസ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ നിന്നുമുള്ള പ്രതിനിധികള്‍, ഇതര സാംസ്‌കാരിക-സാമുദീയക പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കുന്നതാണ്‌.

രാവിലെ 10 മണി മുതല്‍ 1 മണിവരെ പ്രതിനിധി സമ്മേളനം, ഉച്ചയ്‌ക്ക്‌ 2 മണി മുതല്‍ സമ്പോസിയം, യുവാക്കളുടെ പഠന കളരി, പൊതുസമ്മേളനം, കലാപരിപാടികള്‍ എന്നിവ പ്രധാന ഇനങ്ങളായിരിക്കും.

വടക്കേ അമേരിക്കയില്‍ നായര്‍ സമുദായാംഗങ്ങള്‍ക്ക്‌ അവരുടെ പൈതൃകവും, ആചാരവും വരുംതലമുറകളിലേക്ക്‌ പകര്‍ന്നു നല്‍കുന്നതിനും, തനതായ സംസ്‌കാരം നിലനിര്‍ത്തുന്നതിനുമുള്ള ഒരു ഐക്യവേദിയായാണ്‌ എന്‍.എസ്‌.എസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക എന്ന സംഘടനയ്‌ക്ക്‌ രൂപംകൊടുത്ത്‌ പ്രവര്‍ത്തിച്ചുവരുന്നത്‌.

കണ്‍വെന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും, കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനും, എന്‍.എസ്‌.എസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും  ജനറല്‍ സെക്രട്ടറി സുനില്‍ നായര്‍ (347 589 6782). ബന്ധപ്പെടുക.