SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഉണ്ണികൃഷ്ണന്‍ പുതൂരിന് ഓടക്കുഴല്‍ അവാര്‍ഡ്
January 12, 2011, 3:07 am

കൊച്ചി: ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ കഥാസമാഹാരമായ ‘അനുഭവങ്ങളുടെ നേര്‍ക്കാഴ്ചകള്‍’ എന്ന കൃതിക്ക് ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ 2010-ലെ ഓടക്കുഴല്‍ അവാര്‍ഡ്. ശരാശരിക്കാരായ മനുഷ്യരുടെ മോഹങ്ങളുടേയും മോഹഭംഗങ്ങളുടേയും നിശ്ശബ്ദ സങ്കടങ്ങളുടേയും കഥകള്‍, നിസ്വതയും അനാഥത്വവും വ്യക്തിജീവിതത്തിന്റെ നിത്യദുഃഖങ്ങളായിട്ടുള്ള മനുഷ്യരുടെ അത്യന്തം ഹൃദയസ്പര്‍ശകങ്ങളായ കഥകളാണ് ഈ കൃതിയെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. പതിനായിരം രൂപയും പ്രശസ്തിഫലകവും അടങ്ങിയ പുരസ്കാരം ഫിബ്രവരി രണ്ടാം തീയതി മഹാകവി ജി.ശങ്കരക്കുറിപ്പിന്റെ മുപ്പത്തിമൂന്നാം ചരമദിനത്തില്‍ ഗുരാവായൂരില്‍വെച്ച് സമ്മാനിക്കും.