SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
വീടുകള്‍ക്ക് 50 മീറ്റര്‍ അടുത്ത് ക്വാറി വേണ്ട
January 24, 2018, 11:25 pm
hari

കൊച്ചി : വീടുകളുടെ 50 മീറ്റര്‍ പരിധിയില്‍ ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന കേരള മൈനര്‍ മിനറല്‍ കണ്‍സെഷന്‍ ചട്ടത്തിലെ വ്യവസ്ഥ പൊതു താല്‍പ്പര്യം മുന്‍ നിറുത്തിയുള്ളതാണെന്ന്  ഹൈക്കോടതി വ്യക്തമാക്കി. ക്വാറി പ്രവര്‍ത്തനത്തില്‍ എതിര്‍പ്പില്ലെന്ന വീട്ടുടമയുടെ സത്യവാങ്ങ്മുലം  കണക്കിലെടുത്ത്  വ്യവസ്ഥയില്‍ ഇളവ് അനുവദിക്കാനാവില്ല.
ക്വാറിക്ക് ജില്ല ജിയോലജിസ്റ്റ് സ്റ്റോപ്പ്‌ മെമ്മോ നല്‍കിയതിനെതിരെ എറണാകുളം പച്ചാളം സ്വദേശിനി റോസ്ലിന്‍ഡ്  ജോണ് നല്‍കിയ ഹര്‍ജി തള്ളിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹര്‍ജിക്കാരിയുടെ ക്വാറി ഒരു വിടിന്‍റെ  50 മീറ്റര്‍ പരിധിക്കുള്ളിലാണെന്ന് വിലയിരുത്തി 2017  ഒക്ടോബര്‍  മുന്നിനാണ് ജിയോലജിസ്റ്റ് സ്റ്റോപ്പ്‌ മെമ്മോ നല്‍കിയത്. 
തന്‍റെ വിടിന് സമീപം ക്വാറി പ്രവര്‍ത്തിക്കുന്നതില്‍  എതിര്‍പ്പില്ലെന്ന് വ്യകതമാക്കി വീട്ടുടമ നല്‍കിയ സത്യവാങ്ങ്മുലം  ഹാജരാക്കിയിരുന്നു. 
എന്നാല്‍ ഇത്തരമൊരു വ്യവസ്ഥ ചട്ടത്തില്‍ ഉള്‍പ്പെടുത്തിയത് പൊതുജനതാല്‍പ്പര്യം കണക്കിലെടുത്താണെന്നും വീട്ടുടമയുടെ സത്യവാങ്ങ്മുലത്തിന്‍റെ ബലത്തില്‍ ഈ വ്യവസ്ഥ മറികടക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.