SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
വാടിക്കല്‍ രാമകൃഷ്ണന്‍റെ കൊലപാതകം : ജയരാജന്‍റെ നീക്കം പിണറായിയെ പുട്ടാന്‍
January 23, 2018, 11:03 pm
hari

തിരുവനന്തപുരം : വാടിക്കല്‍ രാമകൃഷ്ണന്‍  വധം സംബന്ധിച്ച് സിപിഎം കണ്ണൂര്‍ നില്ല സെക്രട്ടറി പി ജയരാജന്‍റെ പ്രസ്താവന  മുഖ്യമന്ത്രി പിണറായി  വിജയനെ പുട്ടാന്‍ എന്ന്‍ വ്യക്തം. പി ജയരാജന്‍റെ തന്‍  പ്രമാണിത്ത ത്തിനെതിരെ മുഖ്യമന്ത്രിയും പാര്‍ട്ടിയും സ്വികരിച്ച നിലപാടാണ്‌ ഇതിന് കാരണം. 
പാര്‍ട്ടിക്കതീതനായി ജയരാജന്‍ വിലസുന്നതിനെതിരെ കര്‍ക്കശമായ നിലപാടാണ്‌ സിപിഎം സ്വീകരിച്ചത്. തുടര്‍ന്ന് ജയരാജന്‍റെ ബഹുവര്‍ണ ചിത്രങ്ങളുമായി നാട്ടിലാകെ ഉയര്‍ത്തിയ കുറ്റന്‍  ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കേണ്ടിവന്നു. ജയരാജന്‍റെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി കമ്മിറ്റികളില്‍ ചര്‍ച്ചയും ചെയ്തിരുന്നു. ഇത് ജയരാജനെ വല്ലാതെ ചൊടിപ്പിച്ചെന്നാണ് അദ്ദേഹത്തിന്‍റെ ഏറ്റവും ഒടുവിലത്തെ പ്രസ്താവന വ്യക്തമാക്കുന്നത്. 
1969 ല്‍ വാടിക്കല്‍ രാമകൃഷ്ണനെ കൊന്നത് വരമ്പത്ത് കൂലി എന്നാണ് ജയരാജന്‍ മുഖ്യമന്ത്രിയുടെ മണ്ഡലമായ  ധര്‍മ്മടത്ത് യോഗത്തില്‍ പ്രസംഗിച്ചത്.  തലശ്ശേരിയില്‍ അന്ന്‍ ആര്‍എസ്എസ്, ജനസംഘം സംഘടനകളുമായി സിപിഎം സംഘര്‍ഷമോന്നുമുണ്ടായില്ല. സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ റോഡില്‍ കൂടി പോകവേ ജനസംഘം പ്രവര്‍ത്തകന്‍ രാമകൃഷ്ണന്‍റെ തുന്നല്‍ കടയിലിരുന്ന ചിലര്‍ പരിഹസിച്ചുവെന്നതിന്‍റെ  പേരിലാണ് കൊല. ഈ കേസില്‍ ഇന്നത്തെ മുഖ്യമന്ത്രി പിണറായി  വിജയന്‍ പ്രതിയായിരുന്നു. അത് വീണ്ടും ചര്‍ച്ചയാക്കാനാണ്  ജയരാജന്‍റെ ശ്രമമെന്ന കാര്യത്തില്‍ സംശയമില്ല. തന്നെ  തരംതാഴ്ത്താന്‍ പാര്‍ട്ടിയിലും പൊതു സമുഹത്തിലും ചര്‍ച്ചയാക്കിയത് പിണറായി  വിജയനാണ് എന്നാണ്  ജയരാജന്‍റെ  പക്ഷം. മുഖ്യമന്ത്രി നേരിട്ട്  വിളിച്ച സമാധാന യോഗത്തിനുശേഷം  അക്രമം അരങ്ങേറിയത് ജയരാജന്‍റെ  ആഹ്വാന പ്രകാരമാണ് എന്നത് സിപിഎമ്മില്‍ ചര്‍ച്ചാ വിഷയമാണ്‌. 

 
 

OTHER NEWS FROM THIS SECTION


more news