SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
മാണി ഗതികിട്ടാത്ത ആത്മാവെന്നു പ്രതിനിധികള്‍ :സിപിഐ സമ്മേളനത്തില്‍ മന്ത്രിമാര്‍ക്കു രൂക്ഷ വിമര്‍ശനം
January 22, 2018, 10:27 pm
hari

തിരുവനന്തപുരം : ഇടതു മുന്നണി പ്രവേശനം സ്വപ്നം കണ്ടു  കഴിയുന്ന കെ എം മാണിക്ക് സിപിഐ ജില്ല സമ്മേളന പ്രതിനിധികളുടെ രൂക്ഷ വിമര്‍ശനം.ഗതികിട്ടാത്ത ആത്മാവിനെ പോലെ തെക്കുവടക്ക് നടക്കുന്നവരെ മുന്നണിയില്‍ എടുക്കാനാവില്ലെന്ന്  സമ്മേളനം ഉദ്ഘാടനം ചെയ്ത മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ തുറന്നടിച്ചു. ഇതിന്‍റെ  തുടര്‍ച്ചയെന്നോണം  പ്രതിനിധികള്‍ ചര്‍ച്ചാ വേളയില്‍ മാണിയെ വളഞ്ഞിട്ട് ആക്രമിച്ചു . പാര്‍ട്ടി ശവക്കൂഴിയിലെന്ന മാണിയുടെ പരിഹാസം അതിരു കടന്നത്. അഴിമതി വീരനെന്ന് നാടൊട്ടുക്ക് പാടി നടന്ന മണിയെ ചുമക്കേണ്ട ഗതികേടുണ്ടായാല്‍ അത് ആത്മഹത്യാപരമാണെന്നും  അംഗങ്ങള്‍ ചുണ്ടിക്കാണ്ടി. 
പ്രതിനിധി  സഭയില്‍ സ്വന്തം മന്ത്രിമാര്‍ക്കെതിരെയും കടുത്ത ഭാഷയില്‍ വിമര്‍ശനം ഉയര്‍ന്നു. ഭക്ഷ്യമന്ത്രി  പി. തിലോത്തമന്‍, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ക്കാണ് ഏറ്റവുമധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നത്. റേഷന്‍ കാര്‍ഡ് പുതുക്കി  നല്‍കിയതിലുണ്ടായ വീഴ്ച,  മുന്‍ഗണന പട്ടിക തയ്യരക്കിയത്തിലെ ക്രമക്കേട്  എന്നിവയൊക്കെ ചുണ്ടിക്കാണിച്ചായിരുന്നു  ഭക്ഷ്യമന്ത്രിക്കെതിരെ പ്രതിനിധികള്‍ ആഞ്ഞടിച്ചത്. 
ലോ അക്കാദമി വിഷയത്തില്‍ റവന്യൂ വകുപ്പ് പുലര്‍ത്തിയ മെല്ലെപ്പോക്ക്,  റവന്യൂ സെക്രട്ടറിയെ നിയന്തിക്കാനവാത്ത  മന്ത്രിയുടെ കഴിവ്കേട്  എന്നിവയായിരുന്നു. ഇ ചന്ദ്രശേഖരനെതിരെയുള്ള ആക്ഷേപങ്ങള്‍. റവന്യൂ മന്ത്രി മുഖ്യ മന്ത്രിയുടെ വലാട്ടിയായി നടക്കുന്നുവെന്നും ആക്ഷേപമുയര്‍ന്നു. കൃഷി വകുപ്പ് ഹരിത കേരളത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നില്ലെന്ന ആരോപണവും  ചര്‍ച്ചയില്‍ ഉയര്‍ന്നു. മുഖ്യമന്ത്രിയുടെ ദാര്‍ഷ്ട്യം  നിറഞ്ഞ പെരുമാറ്റം സര്‍ക്കാരിനെ ജനങ്ങളില്‍ നിന്ന് അകറ്റി. ഓഖി ദുരന്ത ബാധിത പ്രദേശത്തുനിന്ന്‍ മുഖ്യ മന്ത്രിയും സ്വന്തം മന്ത്രിമാരും വിട്ടു നിന്നത് സര്‍ക്കാരിന്‍റെ പ്രതിച്ഛയ നഷ്ടപ്പെടുത്തിയെന്നും പ്രതിനിധികള്‍ ആരോപിച്ചു. 

 
 

OTHER NEWS FROM THIS SECTION


more news