![]() |
![]() |
|
കസ്റ്റഡി മരണം: ശ്രീജിത്ത് നല്കിയ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും
January 22, 2018, 10:27 pm
hari
തിരുവനന്തപുരം : ശ്രീജിവിന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വികരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള സഹോദരന് ശ്രീജിത്തിന്റെ സമരം 774 ആം ദിനത്തിലേക്ക് കടക്കുകയാണ്. ശ്രീജിത്ത് നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹര്‍ജിയിലെ തീരുമാനം അനുകൂലമല്ലെങ്കില്‍ സമരം ശക്തമാക്കാനാണ് ശ്രീജിത്തിന്റെ തീരുമാനം. ഹൈക്കോടതിയില്‍ നിന്നും അനുകൂല തീരുമാനം ഉണ്ടായാല്‍ സമരം പിന്‍വലിക്കുമെന്ന് ശ്രീജിത്ത് അറിയിച്ചു.
കുറ്റാരോപിതരായ പോലീസുകാര്‍ തങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ സ്റ്റേ ചെയ്തുകൊണ്ടു ഹൈക്കോടതിയില്‍ നിന്നും ഉത്തരവ് നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ശ്രീജിത്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.
ഹൈക്കോടതിയില്‍ നിന്നുള്ള നിലപാട് പ്രതികുലമായി മാറിയാല്‍ വീണ്ടും ശ്രീജിത്ത് നടത്തുന്ന സമരം സെക്രട്ടറിയറ്റിന് മുന്നില്‍ ശ്രദ്ധേയമാകും. ശ്രീജിത്ത് സമരം ശക്തമാക്കുന്നതോടെ സമുഹമാധ്യമങ്ങളിലും ഇതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടായേക്കാം. കൂടാതെ വീണ്ടും കുടുതല്‍ പേര് പിന്തുണയുമായി എത്തും. ചുരുക്കത്തില്‍ ഇന്നു കോടതിയില്‍ നിന്നും ഉണ്ടാകുന്ന നിലപാടാകും ഈ കേസിലെ നിര്‍ണ്ണായക വഴിത്തിരിവാകുക.
|
||
![]() |
![]() |