SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഗവര്‍ണ്ണറെ കേന്ദ്ര വിരുദ്ധനാക്കാന്‍ ശ്രമം
January 22, 2018, 10:22 pm
hari

തിരുവനന്തപുരം : നയ പ്രഖ്യാപന പ്രസംഗത്തിലുടെ  ഗവര്‍ണ്ണറെക്കൊണ്ട് കേന്ദ്ര വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിക്കാനും പച്ചക്കള്ളങ്ങള്‍ പറയിക്കാനും  പിണറായി  സര്‍ക്കാരിന്‍റെ ശ്രമം.  എന്നാല്‍  നീക്കം മനസ്സിലാക്കിയ  ഗവര്‍ണ്ണര്‍ ജസ്റ്റിസ്  പി സദാശിവം സര്‍ക്കാര്‍ തയ്യാറാക്കി നല്‍കിയ പ്രസംഗത്തിലെ ഇത്തരം ഭാഗങ്ങള്‍ വായിച്ചില്ല.
ചൈനയെ പാടിപ്പുകഴ്ത്തുന്നതാണ് പ്രസംഗം. സംസ്ഥാനത്ത് ചില വര്‍ഗ്ഗിയ സംഘടനകള്‍ ലഹളയ്ക്ക്  ആസുത്രണം ചെയ്തിരുന്നു. എന്നാല്‍ ഒരു ലഹളകളും ഉണ്ടായില്ല.  എന്നായിരുന്നു നയപ്രഖ്യാപനത്തില്‍ ഈ പരാമര്‍ശം  ഗവര്‍ണ്ണര്‍ തിരുത്തി വര്‍ഗ്ഗിയ കലാപങ്ങള്‍ ഒന്നും ഉണ്ടായില്ല എന്നു  മാത്രം വായിച്ചു. കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ടുകാര്‍  വെട്ടിക്കൊന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്യാം പ്രസാദിന്‍റെ  ചിതയിലെ തീ അണയും  മുന്‍പാണ്‌ കേരളത്തില്‍ ക്രമസമാധാനം ഭദ്രമെന്ന്  സര്‍ക്കാര്‍ പ്രസംഗത്തില്‍ എഴുതി വച്ചത്. 
ഗ്രാമ വികസനത്തിന് ഊന്നല്‍ നല്‍കി തദ്ദേശ സ്വയംഭരണ  സ്ഥാപനങ്ങളുമായി കേന്ദ്രന്‍ കൈ കോര്‍ക്കുന്നത് സംസ്ഥാന സര്‍ക്കാരിന് ഇഷ്ടപ്പെടുന്നില്ല.  ഇതിനെതിരെയായിരുന്നു  അടുത്ത പരാമര്‍ശം. സഹകരണ ഫെഡറലിസത്തെ  അട്ടിമറിച്ച്, സംസ്ഥാന സര്‍ക്കാരിനെ മറി കടന്നുകൊണ്ട്  ജില്ലാ ഭരണാധികാരികളുമായും തദ്ദേശ സ്ഥാപനങ്ങളുമായും  നേരിട്ട് ഇടപെടാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ പ്രവണത സംസ്ഥാനത്തെ അസ്വസ്ഥമാക്കുന്നു. എന്നായിരുന്നു  അച്ചടിച്ച്‌ നല്‍കിയത്. എന്നാല്‍ ഫെഡറലിസത്തെ  കേന്ദ്രം അട്ടിമറിച്ചുവെന്ന പരാമര്‍ശം ഗവര്‍ണ്ണര്‍ ഒഴിവാക്കി.
ചില വര്‍ഗ്ഗിയ സംഘടനകള്‍ ചില നിസ്സാര കാരണങ്ങളാല്‍ രാജ്യത്താകമാനം  ഒരു മാസക്കാലം പ്രചരണം നടത്തിയെന്നും കേരളിയര്‍ ഒന്നടങ്കം ഈ പ്രചാരണത്തിനെതിരെ ഹഷ്ടാങ്ങോടെ പ്രതികരിച്ചതായും  പ്രഖ്യാപനത്തില്‍ പറയുന്നു.  രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് കണ്ണൂരിലെ അക്രമം കേരളത്തിന് നാണക്കേടുണ്ടാക്കുന്നു എന്ന്‍ പറഞ്ഞ ഗവര്‍ണ്ണറെ കൊണ്ട് ആ പ്രസംഗം തിരുത്തിക്കനായിരുന്നു ഈ പരാമര്‍ശം. 
ഓഖി ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പകച്ച്‌  നിന്നപ്പോള്‍ രക്ഷകരായത് കേന്ദ്ര സര്‍ക്കാരായിരുന്നു.  എന്നാല്‍ നയ പ്രഖ്യാപനത്തില്‍ കുറ്റം മുഴുവനും കേന്ദ്രത്തിന് ദുരന്ത നിവാരണത്തില്‍  സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്ന്‍ പ്രവര്‍ത്തിച്ചു. ബഹുഭുരിപക്ഷംപേര്‍ക്കും ആശ്വാസം  എത്തിക്കാനായി. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ വ്യോമ നാവിക സേനകള്‍ സംയുക്തമായി തിരച്ചില്‍ നടത്തിയിട്ടും വളരെയധികം  മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ലെന്നും പ്രഖ്യാപനത്തില്‍ പറയുന്നു.  നിക്ഷേപ സൌഹൃദത്തിലും  സാമ്പത്തിക വളര്‍ച്ചയിലും ചൈനയെ ഏതു നിമിഷവും ഇന്ത്യ മറിക്കടക്കാമെന്നിരിക്കെ  സംരഭകത്വ  പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നത്തിനും  ചൈനയെ കണ്ട്  പഠിക്കണം എന്നാണ് നയ പ്രഖ്യാപനത്തില്‍. 
സര്‍ക്കാരിന്‍റെ അടുത്ത സാമ്പത്തിക വര്‍ഷത്തെ സംബന്ധിച്ച്  ഒരു നയവുമില്ലാതെ നടത്തിയ നയപ്രഖ്യാപന  പ്രസംഗത്തില്‍  കുടുതലും കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ജനക്ഷേമ പദ്ധതികളെ  സംബന്ധിച്ചായിരുന്നു. ദീര്‍ഘശ്വാസം  വലിക്കുന്ന കെഎസ്ആര്‍ടിസിയുടെ  പുനരുദ്ധാരണത്തെ സംബന്ധിച്ച് കാര്യമായി ഒന്നും പ്രതിപാദിച്ചതുമില്ല. നയ പ്രഖ്യാപനത്തില്‍ ഗവര്‍ണ്ണര്‍ വായിക്കാത്ത ഭാഗം ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍ പ്രതികരിച്ചു. 

 
 

OTHER NEWS FROM THIS SECTION


more news