SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഡല്‍ഹി തീപിടുത്തം : ഫാക്ടറി ഉടമ അറസ്റ്റില്‍
January 21, 2018, 10:40 pm
hari

ന്യൂഡല്‍ഹി : ബവാനയില്‍  പ്ലാസ്റ്റിക് ഫാക്ടറിയില്‍  ഉണ്ടായ തീപിടുത്തത്തില്‍ 17 പേര്‍ വെന്തു മരിച്ച സംഭവത്തില്‍ ഫാക്ടറി ഉടമയെ പോലിസ് അറസ്റ്റ് ചെയ്തു. ഫാക്ടറിയുടെ സമീപത്ത്  അനധികൃതമായി പടക്ക നിര്‍മ്മാണശാല  പ്രവര്‍ത്തിപ്പിച്ചതിനാണ് ഉടമയി മനോജ്‌ ജെയിനിനെ  അറസ്റ്റ് ചെയ്തതെന്ന്  ഡെപ്യുട്ടി പോലിസ് കമ്മിഷണര്‍  രജനീഷ് ഗുപ്ത പറഞ്ഞു. 
ഹോളി ആഘോഷവേളയിലും  സ്റ്റേജ് ഷോകള്‍ക്കും ഇവിടെ നിന്നും പടക്കം വിതരണം ചെയ്തിരുന്നതായി പോലിസ് പറഞ്ഞു.  സ്ഥലത്ത്നിന്നും പടക്ക പായ്ക്കറ്റുകള്‍ ലഭിച്ചിരുന്നു.  ജെയിന്‍ ഈ ഫാക്ടറി  ജനുവരി  ഒന്ന്‍ മുതല്‍  വാടകയ്ക്ക്  എടുത്തതായിരുന്നു.  സംഭവത്തിനുത്തരവാദികള്‍ക്കെതിരെ  ശക്തമായ നടപടികളെടുക്കുമെന്ന് ഡല്‍ഹി മന്ത്രി സത്യേന്ദ്ര ജെയിന്‍  പറഞ്ഞു. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ഏഴു മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 
വടക്കന്‍ ഡല്‍ഹിയിലെ  ബവാന  വ്യവസായ മേഖലയിലെ ഫാക്ടറിയിലാണ് ശനിയാഴ്ച  വൈകിട്ട് ആറരയോടെ  തീപിടിത്തമുണ്ടായത്. പത്ത് ഫയര്‍ എഞ്ചിനുകള്‍  നാലു മണിക്കുറെടുത്താണ്  തീയണച്ചത്. 

 
 

OTHER NEWS FROM THIS SECTION


more news