SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷം : ഇന്ത്യ തിരിച്ചടിക്കുന്നു
January 21, 2018, 10:36 pm
hari

ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍  തുടര്‍ച്ചയായി  നടത്തുന്ന വെടിവയ്പ്പില്‍ ഷെല്ലാക്രമണത്തിനും  ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നു. പ്രത്യാക്രമണത്തില്‍  നിരവധി പാക്കിസ്ഥാന്‍  സിനികള്‍ കൊല്ലപ്പെട്ടതായാണ് വിവരം.  ഇന്ത്യയുടെ ആക്രമണത്തില്‍  ആറു പേര്‍ കൊല്ലപ്പെട്ടതായി പാക്‌ മാധ്യമങ്ങള്‍  റിപ്പോര്‍ട്ട് ചെയ്തു. പാക്കിസ്ഥാനിലെ ഇന്ത്യന്‍  ഡെപ്യൂട്ടി  ഹൈക്കമ്മിഷണറെ  വിളിച്ചു വരുത്തി  പാക്കിസ്ഥാന്‍   പ്രതിഷേധമറിയിച്ചു. 
നിയന്ത്രണരേഖയ്ക്കു  സമീപമുള്ള  ജമ്മു, കത് വ, സാംബ, പൂഞ്ച്, രജൌരി ജില്ലകളിലാണ്‌ കഴിഞ്ഞ നാലു ദിവസമായി പാക്‌ സൈന്യം  പ്രോകോപനമില്ലാതെ വെടി വയ്പ്പും  ഷെല്ലാക്രമണവും നടത്തിയത്. മോട്ടോര്‍ഷെല്ലാക്രമണവും നടത്തി. ഇതിന്  ശക്തമായ തിരിച്ചടിയാണ് ഇന്ത്യന്‍ സൈന്യം നല്‍കിയത്.  ഇതേത്തുടര്‍ന്നാണ് ഇന്ത്യയുടെ ഡെപ്യൂട്ടി  ഹൈക്കമ്മിഷണര്‍ ജെ പി സിംഗിനെ പാക്കിസ്ഥാന്‍  പ്രതിഷേധമറിയിച്ചത്.  ഇത് അഞ്ചാം തവണയാണ് പാക്കിസ്ഥാന്‍  ജെ പി സിംഗിനെ വിളിച്ചു വരുത്തുന്നത്. 
ഇതിനിടെ കഴിഞ്ഞ ദിവസം പാക്‌ ആക്രമണത്തില്‍  പരിക്കേറ്റ  ഒരു ജവാന്‍ കൂടി വീരമൃത്യു വരിച്ചു.  ഉത്തര്‍പ്രദേശ്  ചന്ദൌരി  ജില്ലയില്‍ നടേശര്‍ വില്ലേജില്‍ ചന്ദന്‍കുമാര്‍ റായി (25) ആണ് മരണത്തിനു കീഴടങ്ങിയത്. പൂഞ്ചിലെ മേന്ദര്‍  സെക്ടറില്‍  ശനിയാഴ്ച  വൈകിട്ട് 4.30ന്  നടന്ന ആക്രമണത്തിലാണ് ചന്ദന്‍കുമാര്‍ റായിക്ക്  ഗുരുതരമായി പരിക്കേറ്റത്. ഇതോടെ പാക്‌ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനൊന്നായി. മുന്ന്  സൈനികരും  രണ്ട് ബിഎസ്എഫ് ജവാന്മാരും ആറു ഗ്രമീണരുമാണ് ഇതുവരെ കൊല്ലപ്പെട്ടത്. നുറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

 
 

OTHER NEWS FROM THIS SECTION


more news