SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
യെച്ചുരിയെ വെട്ടി
January 21, 2018, 10:35 pm
hari

ന്യൂഡല്‍ഹി : പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രിയ പ്രമേയത്തില്‍  കരട് രേഖയെചൊല്ലിയുള്ള തര്‍ക്കത്തില്‍  സിപിഎം  കേന്ദ്ര കമ്മിറ്റിയില്‍  ജനറല്‍ സെക്രട്ടറി  സീതാറാം യെച്ചുരിക്ക് തിരിച്ചടി.  കോണ്‍ഗ്രസ്സുമായി  സഹകരണമാകാമെന്ന യെച്ചുരിയുടെ രേഖ വോട്ടിനിട്ട്  തള്ളിയ കേന്ദ്ര കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്‍റെ  രേഖ അംഗീകരിച്ചു.  കോണ്‍ഗ്രസ്സുമായി ധാരണയോ നീക്കുപൊക്കോ പാടില്ലെന്ന്  നിര്‍ദ്ദേശിക്കുന്നതാണ് കാരാട്ടിന്‍റെ രേഖ. 55 അംഗങ്ങള്‍  കാരാട്ടിനെ പിന്തുണച്ചപ്പോള്‍   യെച്ചുരിക്ക് ലഭിച്ചത് 31 വോട്ടു മാത്രം. കാരാട്ടിന്‍റെ രേഖയാകും പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കുക. 
ജനറല്‍ സെക്രട്ടറിയുടെ രാഷ്ട്രിയ ലൈന്‍ പാര്‍ട്ടി തള്ളുന്ന അസാധാരണ സാഹചര്യമാണ്  സിപിഎം  അഭിമുഖികരിക്കുന്നത്.  യെച്ചുരിക്ക് സ്ഥാനത്ത് തുടരാനുള്ള  ധാര്‍മ്മിക അവകാശം നഷ്ടപ്പെട്ടെന്ന  വിമര്‍ശനവും ഉയരുന്നുണ്ട്.  വോട്ടെടുപ്പ്  നടന്നതായി യെച്ചുരി സ്ഥിരികരിച്ചു. ആരുടേയും തോല്‍വിയോ പരാജയമോ അല്ല ഭേദഗതികളോടെയാണ്  കരട് രേഖ അംഗീകരിച്ചത്.  രാഷ്ട്രിയ അയവു നയത്തില്‍  അന്തിമ തീരുമാനമേടുക്കെണ്ടത്  പാര്‍ട്ടി കോണ്‍ഗ്രസ് ആണ്.  പോരാട്ടം പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക് വ്യാപിപ്പിക്കുമെന്ന് സുചിപ്പിച്ച് പത്ര സമ്മേളനത്തില്‍ യെച്ചുരി  പറഞ്ഞു.  രാജി വയ്ക്കാനുള്ള അഭ്യുഹം അദ്ദേഹം  പരോഷമായി തള്ളി. 
കോണ്‍ഗ്രസ് സഹകരണം  സംബന്ധിച്ച തര്‍ക്കമാണ്  പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത്. ബിജെപിയെ മുഖ്യ ശത്രുവായി  പ്രഖ്യാപിക്കുന്ന രേഖകള്‍ ആണ് യെച്ചുരിയും കാരാട്ടും അവതരിപ്പിച്ചത്.  കാരാട്ടിനൊപ്പം കേരള ഘടകവും യെച്ചുരിക്ക് ഒപ്പം ബംഗാള്‍, ത്രിപുര ഘടകങ്ങളും  നിലയുറപ്പിച്ചു. 
കരട്ടിനായി കേരള ഘടകം മുന്നിട്ടിറങ്ങിയപ്പോള്‍ മുതിര്‍ന്ന നേതാവ്  വി എസ് അച്യുതാനന്ദന്‍ യെച്ചുരിയെ പിന്തുണച്ച് കേന്ദ്ര കമ്മിറ്റിക്ക് കത്ത് നല്‍കി. പ്രത്യേക ക്ഷണിതരായ വി എസ്സിന്  കേന്ദ്ര കമ്മിറ്റിയില്‍ വോട്ടില്ല.  തുടക്കത്തില്‍ യെച്ചുരിക്കോപ്പം ആയിരുന്ന മന്ത്രി തോമസ്‌  ഐസക്   അവസാന നിമിഷം തന്ത്രപരമായ സമീപനത്തിലേക്ക്  മാറി. വിഷയം തീരുമാനമേടുക്കാതെ  മാറ്റിവയ്ക്കണമേന്നാവശ്യപ്പെട്ട  ഐസക്  വോട്ടെടുപ്പില്‍ പങ്കെടുക്കാതെ മടങ്ങി. ബജറ്റിനു മുന്നോടിയായുള്ള  ചര്‍ച്ചകള്‍ക്കയാണ് മടക്കമെന്നാണ് ഔദ്യോഗിക  വിശദികരണം.  എട്ട് സംസ്ഥാനങ്ങള്‍ യെച്ചുരിയെ  പിന്തുണച്ചു.   കരട് രേഖ കീഴ് ഘടകങ്ങള്‍ക്ക് നല്‍കി രണ്ട് മാസത്തോളം ചര്‍ച്ചകള്‍ക്ക്  വിധേയമാകും. ഭേദഗതികള്‍  പരിഗണിച്ചാവും അടുത്ത മുന്ന്  വര്‍ഷത്തേക്കുള്ള രാഷ്ട്രിയ നിലപാട് പാര്‍ട്ടി കോണ്‍ഗ്രസ് കൈക്കൊള്ലുക. 

 
 

OTHER NEWS FROM THIS SECTION


more news