SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
പെരുനാട്‌ ധര്‍മ്മശാസ്താക്ഷേത്രത്തില്‍ ഇന്നു തിരുവാഭരണം ചാര്‍ത്തുത്സവം
January 20, 2018, 10:09 pm
hari

പെരുനാട്‌: കക്കാട്ടുകൊയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്രത്തിലെ തിരുവാഭരണം ചാര്‍ത്തുത്സവം  ഞായറാഴ്ച  നടക്കും.  മകരസംക്രമ  സന്ധ്യയില്‍  ശബരിഗിരിശന്  ചാര്‍ത്തിയ തിരുവാഭരണങ്ങളാണ് പെരുനാട്‌ കക്കാട്ടുകോയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്രത്തിലെ അയ്യപ്പവിഗ്രഹത്തില്‍ അണിയിക്കുന്നത്‌. 
ശബരിമലയില്‍നിന്ന്  തിരുവാഭരണങ്ങളുമായി  പന്തളത്തേക്കുള്ള മടക്കയാത്രയിലാണ് ഇവിടേയും  ചാര്‍ത്തുന്നത്. ഉച്ചയ്ക്ക്  രണ്ടു മുതല്‍ പുലര്‍ച്ചെ രണ്ടു വരെ  ദര്‍ശനം നടത്താം. ശബരിമല ഒഴികെ ഈ തിരുവാഭരണങ്ങള്‍ ചാര്‍ത്തുന്നതിന്  പെരുനാട്‌ ക്ഷേത്രത്തില്‍  മാത്രമാണ്.  പ്രായവ്യത്യാസമില്ലാതെ  സ്ത്രികള്‍ക്ക് ഇവിടെ ദര്‍ശനം നടത്താം.
ശബരിമലയില്‍ നിന്നെത്തുന്ന തിരുവാഭരണ ഘോഷയാത്രയെ ഞായറാഴ്ച  രാവിലെ  ഒമ്പതിന് മടത്തുംമൂഴി സ്രാമ്പിക്കലില്‍ നിന്ന് ക്ഷേത്രോപദേശകസമിതിയുടെ നേതൃത്വത്തില്‍  സ്വികരിക്കും. ഒന്നരയ്ക്കാണ് തിരുവാഭരണം  അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുന്നത്. വൈകിട്ട് നാലിന് നടക്കുന്ന  സാംസ്ക്കാരിക സമ്മേളനം  തിരുവിതാംകൂര്‍  ദേവസ്വം  ബോര്‍ഡ്‌ പ്രസിഡന്റ്  എ. പത്മകുമാര്‍ ഉദ്ഘാടനംചെയ്യും.  ക്ഷേത്രോപദേശകസമിതി പ്രസിഡന്റ്  എം സി പ്രസാദ്‌  അധ്യക്ഷത വഹിക്കും. രാജു എബ്രഹാം എം.എല്‍.എ  മുഖ്യ  പ്രഭാഷണം  നടത്തും. അഞ്ചിന് എഴുന്നള്ളത്ത്, രാത്രി 8.30ന് സംഗീതക്കച്ചേരി, പത്തിന് നായാട്ടുവിളി, 10.30ന് തിരുവനന്തപുരം ആരാധനയുടെ  നടകം. 12.30 ന് ആല്ലപ്പുഴ  റെയ്ബാന്‍റെ ഗാനമേള എന്നിവ ഉണ്ടായിരിക്കും. 

 
 

OTHER NEWS FROM THIS SECTION


more news