![]() |
![]() |
|
വര്‍ക്കലയില്‍ മതപരിവര്‍ത്തന ശ്രമം, പോലിസ് കേസെടുത്തു
January 18, 2018, 11:03 pm
hari
വര്‍ക്കല : ചെമ്മരുതി പഞ്ചായത്തിലെ തചോട് പ്രദേശത്ത് പെന്തക്കോസ്ത് പ്രവര്‍ത്തകര്‍ ഹിന്ദു വീടുകളില്‍ ലഘുരേഖകള്‍ വിതരണം ചെയതു മത പരിവര്‍ത്തനത്തിന് ശ്രമിച്ചു. പൂവാറില്‍ നിന്ന് മിനി ബസില്‍ വന്ന എട്ട് യുവതികളും ഒന്‍പത് പുരുഷന്മാരും അടങ്ങിയ സംഘം തചോട്, സംഘംമുക്ക് പ്രദേശങ്ങളില്‍ രാവിലെ മുതല്‍ വീടുകള്‍ തോറും കയറിയിറങ്ങി. ലഘുലേഖകള്‍ വിതരണം ചെയ്യുകയും ഹിന്ദു ദേവിദേവന്മാറെ അവഹേളിച്ചു പ്രംഗിക്കുകയും ചെയ്തു.
തച്ചോട് ഭാഗത്തെത്തിയ ഇവര്‍ ശശി എന്നയാളിന്റെ വിട്ടിലെ ഹിന്ദു ദൈവങ്ങളുടെ ഫോട്ടോകള്‍ ചുണ്ടി നിങ്ങള്‍ പാപികളാണെന്നും നരസ്ത്തില് പോകുമെന്നും പറഞ്ഞു. അദ്ദേഹം നാട്ടുക്കാരെ വിളിച്ചു കുട്ടി പോലീസില്‍ വിവരമറിയിച്ചു. അയിരൂര്‍ പോലിസ് എത്തി സംഘത്തെയും വാഹനത്തെയും കസ്റ്റഡിലെടുത്തു. സ്റ്റേഷനിലെത്തിച്ച ഇവരെ പോലിസ് വിട്ടയ്യക്കാന് ശ്രമിച്ചെങ്കിലും പരാതിക്കാരന് തടഞ്ഞു. ബ ഹിന്ദു സംഘടനാ പ്രവര്‍ത്തകരും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വാര്‍ക്കല്‍ സിഐ രമേശ് കുമാര്‍ സ്ഥലത്തെത്തി. വിഎച്ച്പി ജില്ല പ്രസിഡന്റ് രാമചന്ദ്ര ആചാര്യ, സെക്രട്ടറി സുനില്‍ വില്ലിക്കടവ്, ട്രഷറര്‍ അഡ്വ: പി എസ് ജോബിന്, രത്നകുമാര്‍, ഹിന്ദു എക്യവെദി താലുക്ക് സെക്രട്ടറി പി ബാബു, ബിജെപി മണ്ടലം വൈസ്പ്രസിഡന്റ് അജുലാല്‍ എന്നിവരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് കേസെടുത്ത ശേഷം സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
|
||
![]() |
![]() |