SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ശ്രീജിവിന്‍റെ മരണം : ഉത്തരവ് റദ്ദാക്കരുതെന്ന്‍ സര്‍ക്കാര്‍
January 18, 2018, 11:02 pm
hari

കൊച്ചി : തിരുവനന്തപുരം പാറശാല പോലിസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ ശ്രീജീവ്  മരിച്ച സംഭവത്തില്‍ പോലിസ് കംപ്ലായിന്‍റ  അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്ന പോലീസുകാരന്‍റെ  ആവശ്യത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍. കേസില്‍ ആരോപണ വിധേയനായ പോലിസ്  ഉദ്യോഗസ്ഥന്‍ സിഐ ബി ഗോപകുമാര്‍ സര്‍പ്പിച്ച ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്  വ്യക്തമാക്കിയത്. 
ഹൈക്കോടതി  നിര്‍ദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് 2016 സെപ്റ്റംബര്‍  12ന് ഡിജിപി വിജ്ഞാപനം  ഇരക്കിയിരുന്നതായി സത്യവാങ്ങ്മൂലം പറയുന്നു. നഷ്ടപരിഹാരം നല്‍കാന്‍ സെപ്റ്റംബര്‍ മുന്നിന് ഉത്തരവുമിറക്കി . ശ്രീജിവിന്‍റെ സഹോദരന്‍ ശ്രീജിത്ത് നല്‍കിയ പരാതി പരിഗണിച്ച സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിനും വിജ്ഞാപനം ഇറക്കി. കേരള പോലിസ് ആരോപണ വിധേയനായ കേസായതിനാല്‍ സംഭവം  സിബിഐ അന്വേഷിക്കണമെന്ന നിലപാടാണ്‌  സര്‍ക്കാരിനുള്ളത്. പോലിസ് കസ്റ്റഡിയിലെ പീഡനമാണ്  മരണ കാരണമെന്നാണ് പോലിസ് കമ്പ്ലയിന്‍റ  അതോറിറ്റി കണ്ടെത്തിയിരിക്കുന്നത്. ഈ തീരുമാനത്തില്‍ എത്താന്‍  നിരവധി തെളിവുകള്‍ അതോറിറ്റി പരിശോധിച്ചു.  ഇത്രയും തെളിവുകളുടെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ഹൈക്കോടതി ഇടപെടരുത്, സത്യവാങ്ങ്മൂലം പറയുന്നു.