SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
കാലടി സര്‍വ്വകലാശാല : പഞ്ചിംഗ് സംവിധാനം ഇടത് അധ്യാപകര്‍ അട്ടിമറിച്ചു
January 18, 2018, 9:45 pm
hari

കൊച്ചി : ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ ഏര്‍പ്പെടുത്തിയ പഞ്ചിംഗ് സംവിധാനം ഇടതുപക്ഷ അനുകുല അധ്യാപകര്‍  അട്ടിമറിച്ചു. പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ട് മാസങ്ങളായെങ്കിലും ശക്തമായി നടപ്പിലാക്കുവാന്‍ തീരുമാനിച്ചത് ജനുവരി  ഒന്ന്‍ മുതലായിരുന്നു. അനധ്യാപക ജീവനക്കാര്‍ പഞ്ചിംഗ് സംവിധാനത്തിന് അനുകൂലമായി നില്‍ക്കുകയും  പാലിക്കുകയും ചെയ്തെങ്കിലും ഒരു വിഭാഗം  അധ്യാപകര്‍ ഇപ്പോഴും പുറം തിരിഞ്ഞ് നില്‍ക്കുകയാണ്  ചെയ്യുന്നത്. 
സിന്‍ഡിക്കേറ്റ്  അംഗങ്ങളായ മുന്ന് ഇടത്പക്ഷ അധ്യാപകരാണ്  പഞ്ചിംഗ് സംവിധാനത്തെ ശക്തമായി എതിര്‍ക്കുന്നതത്ര. ഇവര്‍ക്കൊപ്പം ഇടത് യുണിയനിലെ അധ്യാപകറും അണിനിരന്നതോടെ പഞ്ചിംഗ് സംവിധാനം പരാജയപ്പെടുകയായിരുന്നു. പല അധ്യാപകറും ആഴ്ച്ചയിലോരിക്കലും മാസത്തില്‍ ചില ദിവസങ്ങളിലും മാത്രം വന്ന് ഒപ്പിട്ട് ശമ്പളം വാങ്ങുന്നവരാണെന്ന് ആക്ഷേപമുണ്ട്. ഇവരുടെ നടപടികളില്‍ അധ്യാപകര്‍ക്കിടയില്‍ തന്നെ അമര്‍ഷമുണ്ട്.  കൃത്യമായി പഞ്ചിംഗ് നടത്തി ക്ലാസ്സുകള്‍ നല്ല രിതിയില്‍ നടത്തുന്ന നിരവധി അധ്യാപകര്‍  സര്‍വകലാശാലയിലുണ്ട്. ഇവര്‍ക്ക് ഇടത് അധ്യാപകറുടെ നടപടികളില്‍ ശക്തമായ പ്രതിഷേധവുമുണ്ട്. 
സര്‍വകലാശാല യുടെ രജതജൂബിലി  ഉദ്ഘാടനവേളയില്‍ അധ്യാപകരുടെ നടപടി മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിച്ചിരുന്നു. ഇടത്അധ്യാപക യുണിയന്‍റെ ചുമതല നേരെത്തെ വഹിചിരുന്നയളാണ്  ഇപ്പോഴത്തെ വൈസ് ചാന്‍സലര്‍  ഡോ. ധര്‍മ്മരാജ് അടാട്ട് എന്നാല്‍ സര്‍ക്കാരിന്‍റെ  പഞ്ചിംഗ് നയം ശക്തമായി നടപ്പാക്കുവാന്‍ സാധിക്കാതെ യുണിയന് കീഴടങ്ങുന്ന അവസ്ഥയിലാണ് ഇദ്ദേഹവും.