SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഉഡുപ്പി മഠ ധിപധിയായി വിദ്യാധീശതീര്‍ഥ സ്ഥാനമേറ്റു
January 18, 2018, 9:44 pm
hari

മംഗളൂരു : പുതിയ ഉഡുപ്പി  മഠതിപധിയായി  വിദ്യാധീശതീര്‍ഥ സ്വാമി  സ്ഥാനമേറ്റു. വ്യാഴാഴ്ച്ച  പുലര്‍ച്ചെ ഉഡുപ്പി  ശ്രീകൃഷ്ണമടത്തില്‍  ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷി നിര്‍ത്തി സ്വാമി വിശ്വേ ശതീര്‍ഥ മടാധിപതിസ്ഥാനം വിദ്യാധീശതീര്‍ഥയ്ക്ക് കൈമാറി. രണ്ടു വര്‍ഷമാണ്‌ മടാധിപതിയുടെ കാലാവധി. 
ഇത് രണ്ടാം തവണയാണ് വിദ്യാധീശതീര്‍ഥ ഉഡുപ്പിമടാധിപതിയാകുന്നത്. 1956 മേയ് 13 ന് മംഗളൂരുവിനടുത്ത്  കട്ടീലില്‍  ജനിച്ച അദ്ദേഹം 1979ലാണ് സന്ന്യാസം സ്വികരിച്ചത്.  ഉഡുപ്പി ശ്രീകൃഷണമടത്തിന്‍റെ നിയന്ത്രണത്തിലുള്ള എട്ടു  മടങ്ങളിലോന്നായ പാലിമാര്‍ മടത്തിന്‍റെ  മേധാവിയായിരുന്നു. 
പുലര്‍ച്ചെ മുന്നരയോടെയാണ് സ്ഥാനാരോഹണച്ഛടങ്ങുകള്‍ തുടങ്ങിയത്. ദാണ്ടതീര്‍ഥകുളത്തില്‍ മുങ്ങിക്കുളിച്ചശേഷം എത്തിയ വിദ്യാധീശതീര്‍യെ ഘോഷയാത്രയായാണ്‌ മടത്തിലേക്ക് കൊണ്ടു പോയത്. സ്ഥാനമൊഴിയുന്ന വിശ്വേ ശതീര്‍ഥ സ്വാമി  അദ്ദേഹത്തെ ആശ്രമകവാടത്തില്‍ സ്വികരിച്ചു. ശ്രീകൃഷണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബ്രാഹ്മണര്‍ക്ക് നവധാന്യവും നല്‍കിയ ശേഷം വിദ്യാധീശതീര്‍ഥ മടധിപതിയായി ചുമതലയേറ്റു. 

 
 

OTHER NEWS FROM THIS SECTION


more news