SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
കേരളത്തിലെ റെയിന്‍ പദ്ധതികള്‍; കേന്ദ്രം ഇടപെടുന്നു
January 17, 2018, 12:25 am
hari

കൊച്ചി : സംസ്ഥാന സര്‍ക്കാരിന്‍റെ അനാസ്ഥ മൂലം മുടങ്ങി കിസക്കുന്ന റെയില്‍വേ പദ്ധതികള്‍ക്ക് പുതുജീവന്‍ പകരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. തടസ്സങ്ങളില്ലാതെ കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകള്‍ നല്‍കിയിട്ടും സംസ്ഥാനം സ്ഥലമേട്ടെടുത്ത്  നല്‍കുന്നതിലെ കാലതാമസം മൂലമാണ് പല പധ്തൈകളും മുടങ്ങിയതെന്നാണ് റെയില്‍വേയുടെ  വിലയിരുത്തല്‍. കേരളത്തിലെ പ്രശ്നങ്ങളെപ്പറ്റി  ചര്‍ച്ച ചെയ്യാന്‍ ഇന്നലെ റെയില്‍വേ ബോര്‍ഡ്‌ ഉദ്യോഗസ്ഥരുമായും, കേരളത്തിലെ പ്രതിനിധികളുമായും  കേന്ദ്ര മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം  ചര്‍ച്ച നടത്തി. 
എറണാകുളം - കായംകുളം, എറണാകുളം - കോട്ടയം ഇരട്ടപ്പാതകളുടെ നിര്‍മ്മാണമാണ്  പ്രധാനമായും ചര്‍ച്ച ചെയ്തത്. 2020 മാര്‍ച്ച്‌ 31ന് എറണാകുളം - കായംകുളം ഇരട്ടപ്പാത കമ്മിഷന്‍ ചെയ്യും. ആലപ്പുഴ വഴിയുള്ള കായംകുളം -എറണാകുളം റെയില്‍ പാതയിരട്ടിപ്പിക്കലും  വേഗത്തില്‍ പൂര്‍ത്തിയാക്കും. ഗുരുവായൂര്‍-തിരുനാവായ റെയില്‍പ്പാതയ്ക്കായുള്ള സര്‍വ്വേ നടപടികള്‍ വേഗത്തിലാക്കാനും യോഗത്തില്‍ തീരുമാനമായി.  എറണാകുളം  - കോട്ടയം ഇരട്ടപ്പാത മെയിന്‍ കമ്മിഷന്‍ ചെയ്യാനാവുമെന്നാണ് പ്രതീക്ഷ.
കേരളത്തിനായി തിരുവനന്തപുരം - കണ്ണൂര്‍ പാതയില്‍ ഒരു പുതിയ ജനശ്താബ്ധിയും നിവേദനം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പാലക്കാട്‌ കൊച്ച് ഫാക്ടറി സംബന്ധിച്ച് റെയില്‍വെ മന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ബജറ്റില്‍ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായും  അല്‍ഫോണ്‍സ് കണ്ണന്താനം കൂട്ടിച്ചെര്‍ത്തു.