SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
നെതന്യാഹു യോഗിയെ കണ്ടു; താജ്മഹല്‍ സന്ദര്‍ശിച്ചു
January 17, 2018, 12:20 am
hari

ന്യൂഡല്‍ഹി : ഇന്ത്യയില്‍ മുന്നു ദിവസത്തെ ഔദ്യോഗിക  സന്ദര്‍ശനത്തിനായി എത്തിയ ഇസ്രയേല്‍  പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു  ഭാര്യ സാറയോടൊപ്പം ആഗ്രയിലെ താജ്മഹല്‍  സന്ദര്‍ശിച്ചു. 
ഉത്തര്‍പ്രദേശ മുഖ്യമന്ത്രി യോഗി  ആദിത്യനാഥ്‌ നേരിട്ടെത്തി അദ്ദേഹത്തിന് സ്വാഗതമോതി. നെതന്യാഹുവും സംഘവും ഒരു മണിക്കുറിലേറെ ചെലവഴിച്ചശേഷമാണ് തിരിച്ചു പോയത്. 
നെതന്യാഹുവിന്‍റെ സന്ദര്‍ശനത്തോടനുബന്ധിച്ചു താജ്മഹലിലെ സുരക്ഷ ശക്തമാക്കിയിരുന്നു. രാവിലെ 10.20  മുതല്‍ 12.30 വരെ താജ്മഹലിന്‍റെ 500 മീറ്റര്‍ പരിധിക്കുള്ളില്‍ കാറുകളും, ആളുകളും പ്രവേശിപ്പിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ത്യയുമായുള്ള 25 വര്‍ഷത്തെ നയതന്ത്രബന്ധത്തിന്‍റെ വാര്‍ഷികം കൂടിയാണ് നെതന്യാഹുവിന്‍റെ ഈ  സന്ദര്‍ശനം.  പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ജൂലായില്‍  ഇസ്രയേല്‍  സന്ദര്‍ശിച്ചിരുന്നു. 
ഇരുരാജ്യങ്ങളും തമ്മിലുള്ള സൌഹ്രുദത്തിന്‍റെ ഭാഗമായി ഡല്‍ഹിയിലെ തീന്‍ മൂര്‍ത്തി ചൌക്കിനെ തീന്‍ മൂര്‍ത്തി ഹൈഫ ചൌക്ക് എന്നാക്കി ഞായറാഴ്ച മാറ്റി. നെതന്യാഹുവിനോടൊപ്പം 130 പേരെടങ്ങുന്ന വ്യാപാര വ്യവസായ സംഘവും അനുഗമിക്കുന്നുണ്ട് 
ഗുജറാത്ത്‌, മുംബൈ എന്നിവിടങ്ങളിലും നെതന്യാഹു മോഡിക്കൊപ്പം സന്ദര്‍ശിക്കും. 

 
 

OTHER NEWS FROM THIS SECTION


more news