SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ചൈന അനുകൂല പരാമര്‍ശവുമായി വീണ്ടും കോടിയേരി
January 17, 2018, 12:19 am
hari

കൊച്ചി: ചൈനീസ് അനുകുല പരാമര്‍ശത്തെ ന്യായികരിച്ചു  സിപിഎം  സംസ്ഥാന  സെക്രട്ടറി  കോടിയേരി ബാലകൃഷ്ണന്‍. ചൈനക്കെതിരെ സാമ്രാജ്യത്വ  സഖ്യത്തിന്‍റെ  ഭാഗത്താണ്   ഇന്ത്യയുമെന്ന് സിപിഎം എറണാകുളം  ജില്ല സമ്മേളനത്തില്‍ കോടിയേരി ആവര്‍ത്തിച്ചു. 
കായംകുളത്ത്  ആലപ്പുഴ ജില്ലാ സമ്മേളനത്തിന്‍റെ പ്രതിനിധി  യോഗത്തില്‍ സംസാരിക്കുമ്പോഴാണ്‌ ചൈനീസ്  അനുകൂല പ്രസ്താവന കോടിയേരി നടത്തിയത്. ഇന്ത്യ  ചൈനയെ വളഞ്ഞിട്ടാക്രമിക്കുകയാണെന്നും, അമേരിക്കയും, സഖ്യകക്ഷികളും ചേര്‍ന്ന്‍ ചൈനയ്ക്കെതിരെ  പ്രവര്‍ത്തിക്കുകയാണെന്നും, ഇതിനു ഇന്ത്യയും കൂട്ടു നില്‍ക്കുയാണെന്നുമായിരുന്നു  കോടിയേരിയുടെ പരാമര്‍ശം. 
രാജ്യാന്തര വിഷയങ്ങളില്‍ സിപിഎമ്മിന്  സ്വന്തം  നിലപാടുണ്ടെന്നു അവ തുറന്നു പറയാന്‍ ഒരു മടിയുമില്ലെന്ന്  ഇന്നലെ കോടിയേരി പറഞ്ഞു. എന്നാല്‍ ഇതിന്‍റെ പേരില്‍ പാര്‍ട്ടി രാജ്യവിരുദ്ധരാണ് എന്ന്‍ പലരും പ്രചരിപ്പിക്കുന്നു. ഇത്തരം കുപ്രചാരണങ്ങള്‍  നടത്തുന്നതി സാമ്രാജ്യത്വ പക്ഷപാതികലാണ്. മറ്റേതെങ്കിലും രാജ്യത്തെ കമ്മ്യുണിസ്റ്റ്  പാര്‍ട്ടികള്‍ക്ക് സിപിഎമ്മിന് മേല്‍ നിയന്ത്രണമില്ലെന്നും കോടിയേരി  പറഞ്ഞു. ഉത്തരകൊറിയയും ചൈനയെപ്പോലെയാണ്. നില്‍നില്‍പ്പിനു വേണ്ടിയാണ് അവര്‍ മിസൈല്‍ പരിക്ഷണം നടത്തുന്നതെന്നും കോടിയേരി സുചിപ്പിച്ചു. 
ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ്സുമായി കൂട്ടുചേരില്ലെന്ന് പറഞ്ഞ കോടിയേരി  മറ്റ് പാര്‍ട്ടികളെയും വ്യക്തികളെയും കൂട്ടിച്ചേര്‍ത്ത്‌  ഇടതുപക്ഷം ശക്തിപ്പെടുത്തുമെന്നും പറഞ്ഞു.  കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫ് വിട്ടു നില്‍ക്കുകയാണ്.  അതുപോലെ  എല്‍ഡിഎഫുമായി സഹകരിക്കുന്ന പാര്‍ട്ടികളുടെ ഏകോപനം ശക്തിപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു.