![]() |
![]() |
|
മാരിയറ്റ് ഹോട്ടല്‍ ശൃംഖലയുടെ വെബ്സൈറ്റ് ചൈന പൂട്ടിച്ചു
January 15, 2018, 10:58 pm
hari
തെറ്റായ വിവരങ്ങള്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയെന്നാരോപിച്ച് മാരിയറ്റ് ഇന്റര്‍നാഷണല്‍ ഹോട്ടല്‍ ശൃംഖലയ്ക്കെതിരെ ചൈനയുടെ നടപടി. ഹോട്ടല്‍ ശൃംഖലയുടെ വെബ്സൈറ്റ് പുട്ടിച്ചതിനെ തുടര്‍ന്ന് ഹോട്ടലധികൃതര്‍ ചൈനയോട് മാപ്പപേക്ഷിച്ചു.
ടിബറ്റ്, തായ്വാന്, ഹോങ്ങുകൊന്ഗ് , മക്കാവു, എന്നിവയെ പ്രത്യേക രാജ്യങ്ങളായിട്ടാണ് വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിരുന്നത്. ചൈന ഇവയെ തങ്ങളുടെ മേഖലയായിട്ടാണ് കരുതുന്നത്. ഇവയെ പ്രത്യേക രാജ്യങ്ങളായി കാണിച്ചത് ചൈനയെ പ്രകോപിതരാക്കി. തങ്ങളുടെ പരമാധികാരത്തിന് നേരെയുള്ള വെല്ലുവിളിയായിട്ടാണ് ചൈന ഇതിനെ കണ്ടത്. ഇതേത്തുടര്‍ന്ന് ഹോട്ടല്‍ ശൃംഖലക്കെതിരെ കടുത്ത നടപടികളുമായി ചൈന രംഗത്തെത്തിയത്.
ചൈനയില്‍ 100 ഹോട്ടലുകളാണ് മാരിയറ്റ് ഗ്രൂപ്പിനുള്ളത്. ചൈനയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുകയോ വിഘടന വാദത്തെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ലെന്നും ആത്മാര്‍ത്ഥമായി മാപ്പപേക്ഷിക്കുന്നതായും ഇത് സ്വികര്യമല്ലെങ്കില് എന്ത് ശിക്ഷണനടപടികളും സ്വികരിക്കാമെന്നും ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് കമ്പനിയുടെ വെബ്സൈറ്റ് ചൈന പുനസ്ഥാപിച്ചു.
ടിബറ്റ്, ചൈനീസ് സൈന്യം 1950 കീഴടക്കുകയായിരുന്നു. ഹോങ്ങുകൊങ്ങും മക്കാവും 1990 ല്‍ കോളനി ഭരണത്തിനു ശേഷം ചൈനയുടെ നിയന്ത്രണത്തിലാവുകയായിരുന്നു. എന്നാല്‍ ഇവിടെങ്ങളിലെല്ലാം പ്രത്യേക സര്‍ക്കാരുകളാണ്.
1949 മുതലാണ് തായ് വാനില്‍ വേറെ സര്‍ക്കാര്‍ വന്നതെന്നാണ് ചൈനയുടെ നിലപാട്. തായ് വാനെ തങ്ങളുടെ ഭാഗമായിട്ടാണ് ചൈന കരുതുന്നത്. പേരിനൊരു നയതന്ത്ര ബന്ധമേ ഇവരുമായ് ഉള്ളു.
|
||
![]() |
![]() |