SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
മോദി വിപ്ലവകാരിയായ നേതാവ് : നെതന്യാഹു
January 15, 2018, 10:55 pm
hari

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി  വിപ്ലവകാരിയായ നേതാവാണെന്ന് ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ഇസ്രയേല്‍  പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇരുവരും ചേര്‍ന്ന്‍ ഡല്‍ഹിയിലെ  ഹൈദരാബാദ്  ഹൌസില്‍ ഇന്നലെ നടത്തിയ കുടിക്കാഴ്ചക്കിടെയായിരുന്നു ഇസ്രയേല്‍  പ്രധാന മന്ത്രിയുടെ വിശേഷണം.
മൂവായിരം വര്‍ഷത്തെ ചരിത്രത്തിനിടെ  ഇസ്രയേല്‍  സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍  നേതാവാണ്‌  മോഡിയെന്നും  നെതന്യാഹു പറഞ്ഞു.  മോദി നെതന്യാഹുവിനെ പ്രിയസുഹൃത്ത് ബീബിയെന്നു വിശേഷിപ്പിച്ച പ്പോള്‍ നെതന്യാഹു,  നരേന്ദ്രാ എന്നാണ് അഭിസംബോധന  ചെയ്തത്. 
സിനിമാ നിര്‍മ്മാണ മേഖലയിലെ സഹകരണത്തിലെ ആവേശവും നെതന്യാഹു പങ്കുവച്ചു. ഞാനും  ഭാര്യയും ബോളിവുഡിലേക്കു  പോന്നതില്‍ അതീവസന്തുഷ്ടരാണെന്നായിരുന്നു   നെതന്യാഹുവിന്‍റെ പ്രതികരണം. സാങ്കേതിക വിദ്യാരംഗത്തെ  ഇന്ത്യയുടെ  മികവിനെയും അദ്ദേഹം  പ്രകീര്‍ത്തിച്ചു. 
യുഎന്‍ പൊതുസഭയില്‍  ഇസ്രയേലിനെതിരെ ഇന്ത്യ രേഖപ്പെടുത്തിയ വോട്ട്  ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ലെന്നും നെതന്യാഹു പറഞ്ഞു. സ്വാഭാവികമായും  ആ തീരുമാനത്തില്‍ നിരാശയുണ്ടായി. എന്നാല്‍  ഈ സന്ദര്‍ശനം  നിരവധി മേഖലയില്‍  ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം  ദൃഡമാക്കും, നെതന്യാഹു വ്യക്തമാക്കി.

 
 

OTHER NEWS FROM THIS SECTION


more news