SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
എഴ് പാക്‌ പട്ടാളക്കാരെ വധിച്ചു : വെടി നിര്‍ത്തല്‍ ലംഘിച്ചതിന് തിരിച്ചടി കരസേനാ ദിനത്തില്‍
January 15, 2018, 10:54 pm
hari

ന്യൂഡല്‍ഹി : വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച  പാക്കിസ്ഥാന് ഇന്ത്യയുടെ കനത്ത തിരിച്ചടി. കരസേന ഇന്നലെ പുലര്‍ച്ചെ നടത്തിയ പ്രത്യാക്രമണത്തില്‍ എഴ്  പാക്‌ പട്ടാളക്കാരെ കൊന്നു. നിരവധി പാക്‌ ബാങ്കറുകളും ഇന്ത്യ തകര്‍ത്തു.  ജമ്മുകശ്മീരിലെ പുഞ്ച്‌ ജില്ലയിലെ അതിര്‍ത്തി  പോസ്റ്റുകളില്‍ നടത്തിയ തിരിച്ചടിയിലാണ് പാക്‌ സൈന്യത്തിന് കനത്ത നാശമുണ്ടായത്.  നാല്  പാക്‌ സൈനികര്‍ക്ക്  ഗുരുതര  പരിക്കേറ്റിട്ടുണ്ട്. 
പാക്‌ വെടിവയ്പ്പില്‍ രജൌരിയില്‍  ശനിയാഴ്ച ഒരു ഇന്ത്യന്‍  സൈനികര്‍ കൊല്ലപെട്ടിരുന്നു. തുടര്‍ന്നാണ് അതിര്‍ത്തിയിലെ  പാക്‌ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യ ആക്രമണം ആരംഭിച്ചത്. പുഞ്ചിലെ മേന്ദര്‍ സെക്ടറിലെ ജഗ്ലോട്ട്  മേഖലയിലെ പാക്‌ പോസ്റ്റുകളാണ് തകര്‍ത്തത്. 
അതിര്‍ത്തിയില്‍ അതിശക്തമായ  നടപടികള്‍ക്ക് ഇന്ത്യയെ നിര്‍ബന്ധിതമാക്കിയാല്‍  കനത്ത നഷ്ടമുണ്ടാകുമെന്ന്  കരസേനാ ദിനമായ  ഇന്നലെ സേനാ മേധാവി ബിപിന്‍ റാവത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു.  അതിര്‍ത്തിയില്‍ ഭികരരെ സഹായിക്കുന്ന നിലപാടാണ്  പാക്‌ സൈന്യം തുടരുന്നത്. അവരെ ഒരു പാഠം പഠിപ്പിക്കാന്‍  തയ്യാറാവും. പാക്കിസ്ഥാബടെ ഭാഗത്തു നിന്ന് എന്തു പ്രകോപനമുണ്ടായാലും  തിരിച്ചടി ശക്തമായിരിക്കുമെന്ന്  റാവത്ത് വ്യക്തമാക്കി. 
ഇന്ത്യന്‍ സൈന്യത്തിന്‍റെ തിരിച്ചടി പാക്‌ സേന സ്ഥിതികരിച്ചിട്ടുണ്ട്. നാല്  പട്ടാളക്കാര്‍ക്ക് ജീവന്‍ നഷ്ടമായെന്നും  പാക്ക് സൈന്യം ട്വിറ്റില്‍  അറിയിച്ചു. കഴിഞ്ഞ വര്‍ഷം നിരവധി തവണ പാക്‌ സൈന്യം  ചെട് നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇതിനു ഇന്ത്യ നല്‍കിയ മറുപടിയില്‍ 138 പാക്‌ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. 
പാക്‌ അതിര്‍ത്തി ഗ്രാമങ്ങളിലെ 155 പേര്‍ക്കും ജീവന്‍ നഷ്ടമായി. 2017 ല്‍ 28 ഇന്ത്യന്‍ സൈനികരാണ്  പാക്‌ വെടിവയ്പ്പില്‍  മരിച്ചത്.