SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ശ്രീജിത്തിന്‍റെ അമ്മ ഗവര്‍ണറെ കണ്ടു : സമരത്തിന് പിന്തുണയേറുന്നു പാര്‍വതിക്ക് നേരെ വീണ്ടും സൈബര്‍ ആക്രമണം
January 15, 2018, 10:53 pm
hari

തിരുവനന്തപുരം :  ശ്രീജിത്തിന്‍റെ അമ്മ രാജ്ഭവനിലെത്തി ഗവര്‍ണര്‍  ജസ്റ്റിസ് പി സദാശിവത്തെ  കണ്ടു.  സഹോദരന് നീതി ലഭ്യമാക്കണമെന്ന്  ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന്  മുന്നില്‍ ശ്രീജിത്ത്‌ നടത്തുന്ന 766  ദിവസം പിന്നിട്ട  ഉപവാസത്തിന്  പിന്തുണ ഏറുന്നു.  ശ്രീജിത്തിന് പിന്തുണയുമായി കുടുതല്‍ സിനിമതാരങ്ങളും  രംഗത്തുവന്നു. ശ്രീജിത്ത് നടത്തുന്ന സമരത്തിന്  എക്യദാര്‍ദ്യം  പ്രഖ്യാപിച്ച്  ഫേസ്ബുക്ക്‌  കൂട്ടായ്മയുടെ നേതൃത്വത്തില്‍  ഇന്നലെ മുതല്‍ സെക്രട്ടേറിയറ്റ്‌  പടിക്കല്‍ റിലെ  സത്യാഗ്രഹത്തിനും തുടക്കമിട്ടു. 
സിബിഐ  അന്വേഷണത്തിനുള്ള പിന്തുണ ഉണ്ടാകുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി ശ്രീജിത്തിന്‍റെ അമ്മ രമണി പ്രമീള പറഞ്ഞു. ശ്രീജിവിന്‍റെ  മരണവുമായി ബന്ധപ്പെട്ട് 2014മുതലുള്ള മുഴുവന്‍ രേഖകളും ബുധനാഴ്ച  നല്കണമെന്ന് ഗവര്‍ണര്‍ആവശ്യപ്പെട്ടു.  പൃഥിരാജ് , പാര്‍വതി, പ്രിയങ്ക നായര്‍, ഐഎസ്എല്‍  കേരളാ ബ്ലാസ്റ്റെഴ്സ്  താരം  സി കെ വിനീത് തുടങ്ങിയവരും ഇന്നലെ സമുഹ്യമാധ്യമങ്ങളിലൂടെ ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ചു.  അതേ സമയം ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ച പാര്‍വതിയുടെ പോസ്റ്റിന്  നേരെ ഇടത് അനുകുലികളുടെ  സൈബര്‍ ആക്രമണം  ഉണ്ടായി. ഇടത് അനുഭാവിയായ മമ്മുട്ടിയുടെ 'കസബ'  സിനിമയെ വിമര്‍ശിച്ചതിനും ഇടത്  സൈബര്‍ ആക്രമണം  നേരിടേണ്ടിവന്നിട്ടുണ്ട്. നിവിന്‍പോളി, ടോവിനൊ തോമസ്‌ ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശ്രീജിത്തിന് പിന്തുണ  അറിയിച്ചിരുന്നു. വിവിധ രാഷ്ട്രിയ പ്രവര്‍ത്തകരും നേതാക്കളും സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലില്‍  എത്തികൊണ്ടിരിക്കുകയാണ്. 

 
 

OTHER NEWS FROM THIS SECTION


more news