SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ചൈന അനുകൂല പ്രസംഗം : കൊടിയേരിക്കെതിരെ ഡിജിപിക്ക് പരാതി
January 15, 2018, 8:52 pm
hari

തിരുവനന്തപുരം : ചൈന അനുകൂല പ്രസംഗം നടത്തിയ  സിപിഎം  സംസ്ഥാന സെക്രട്ടറി  കൊടിയേരി ബാലകൃഷ്ണനെതിരെ  രാജ്യദ്രോഹ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്  ബിജെപി  തിരുവനന്തപുരം ജില്ല അധ്യക്ഷന്‍  അഡ്വ: എസ് സുരേഷ്‌ ഡിജിപിക്ക് പരാതി നല്‍കി. 
അമേരിക്ക - ജപ്പാന്‍-ആസ്ട്രേലിയ  എന്നി രാജ്യങ്ങളുമായി ചേര്‍ന്ന്‍ ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നു എന്ന കോടിയേരിയുടെ  കായംകുളത്തെ  പ്രസംഗം  രാജ്യദ്രോഹമാണ്. ഇന്ത്യ ഏറ്റവും ഭിക്ഷണി നേരിടുന്നത് ചൈനയില്‍ നിന്നാണെന്ന  കരസേനാ മേധാവിയുടെ വെളിപ്പെടുത്തലിനു ശേഷം  നടത്തിയ പ്രസ്താവന  രാജ്യത്തിന്‍റെ  അഖണ്ഡതയ്ക്കെതിരെ   നീക്കമാണ്.  രാജ്യത്തിന്‌  തുരങ്കം വയ്ക്കുന്ന ഈ നീക്കം  ശത്രുക്കളെ  സഹായിക്കാനുള്ളതാണെന്നും  പരാതിയില്‍ പറയുന്നു. 
ആഭ്യന്തരമന്ത്രി  എംഎല്‍എ  എന്നി ഭരണഘടന പദവികള്‍ വഹിച്ചിരുന്നയാള്‍  നടത്തിയ പ്രസ്താവന  എന്ന്‍ നിലയില്‍ ഇത് അതീവ ഗുരുതരമാണ്. ഭരണഘടനാ ലംഘനത്തിനും രാജ്യദ്രോഹക്കുറ്റത്തിനും  കൊടിയേരിക്കെതിരെ കേസെടുക്കണമെന്നും  പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

 
 

OTHER NEWS FROM THIS SECTION


more news