SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഓഖി ഫണ്ട്‌ ദുര്‍വിനിയോഗം : മുഖ്യമന്ത്രിക്കെതിരെ ബിജെപി നിയമ നടപടിക്ക്
January 15, 2018, 8:50 pm
hari

കോഴിക്കോട് :  ദുരന്തനിവാരണ നിയമ ലംഘിച്ച് ഓഖി  ദുരിതാശ്വാസ  ഫണ്ട് ദുര്‍വിനിയോഗം  ചെയ്ത മുഖ്യമന്ത്രി പിണറായി  വിജയനും  ഉത്തരവിറക്കിയ റവന്യൂ  സെക്രട്ടറി പി.എച്ച്. കുര്യനും  എതിരെ ബിജെപി  നിയമനടപടിക്ക്.  ഇതു സംബന്ധിച്ച്  ചീഫ് സെക്രട്ടറിക്കും അഡിഷണല്‍ ചീഫ് സെക്രട്ടറിക്കും  വി. മുരളിധരന്‍  നോട്ടീസ് നല്‍കി. 
2005 ലെ ദുരന്ത നിവാരണ നിയമത്തിലെ 53ആം വകുപ്പ് മുഖ്യ മന്ത്രി ലംഘിച്ചെന്ന്  മുരളിധരന്‍  വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.  ദുരന്ത പ്രതിരോധത്തിനുള്ള  ഫണ്ട് വക മാറ്റി  ചെലവഴിക്കുന്നതും  അതിന് പ്രേരിപ്പിക്കുന്നതിനും ഈ വകുപ്പ് പ്രകാരം കുറ്റകരമാണ്.  എട്ടു  ലക്ഷം രൂപ ചെലവഴിച്ചതില്‍ തെറ്റില്ലന്നാണ്  സര്‍ക്കാരിന്‍റെ വിശദികരണം. 
മുപ്പതു  ദിവസത്തിനകം നടപടി സ്വികരിച്ചില്ലെങ്കില്‍  സുപ്രിംകോടതിയെയോ ഹൈക്കോടതിയെയോ  സമീപിക്കുമെന്നും അദ്ദേഹം  പറഞ്ഞു. 

 
 

OTHER NEWS FROM THIS SECTION


more news