![]() |
![]() |
|
ഗാര്ഡിയന് പത്രം ടാബ്ലോയിഡായി
January 15, 2018, 8:50 pm
hari
ലണ്ടന്‍ : ചെലവ് ചുരുക്കാന്‍ ബ്രിട്ടനിലെ ഗാര്ഡിയന് ദിനപത്രം ടാബ്ലോയിഡ് രൂപത്തിലേക്ക് മാറി. പത്രത്തിന്റെ പേരെഴുതുന്നത് കറുപ്പുനിറത്തിലാക്കി. മുന്‍പ് നീലയും വെള്ളയും നിറത്തിലായിരുന്നു എഴുത്ത്.
സാമ്പത്തികമായി പിടിച്ചു നില്‍ക്കാനാണ് മാറ്റമെന്ന് പത്രാധിപ കാതറിന് വീനര് പറഞ്ഞു. ഇടതുപക്ഷാഭിമുഖ്യമുള്ള പത്രമാണ് ഗാര്ഡിയന്,
ചെലവു ചുരുക്കാന്‍ എട്ടു കോടി പൌണ്ട് (699 കോടി രൂപ) മൂല്യം വരുന്ന പ്രിന്റിംഗ് പ്രസുകള്‍ വില്‍ക്കുകയാണ് പത്രം. ദുബായ് ആസ്ഥാനമായുള്ള ട്രിനിറ്റി മീഡിയ ഗ്രൂപ്പ് നടത്തുന്ന പ്രസുകളിലാണ് ടാബ്ലോയിഡ് പത്രമാടിക്കുന്നത്.
പത്രത്തിന്റെ വെബ്സൈറ്റിന്റെയും രൂപം മാറ്റിയിട്ടുണ്ട്. മാസം 15 കോടി പേര് സന്ദര്‍ശിക്കുന്ന വെബ്സൈറ്റാണിത്.
|
||
![]() |
![]() |