SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ധീരതയ്ക്കുള്ള സേനാമെഡല്‍ മേജര്‍ ഋഷിക്ക് സമ്മാനിച്ചു
January 15, 2018, 8:49 pm
hari

ന്യൂഡല്‍ഹി : ധീരതയ്ക്കുള്ള സേനാമെഡല്‍  മേജര്‍ ആര്‍ ഋഷിക്ക് സമ്മാനിച്ചു.  കരസേനാ ദിനത്തോടനുബന്ധിച്ച്  നടന്ന ചടങ്ങില്‍  കരസേന പശ്ചിമമേഖലാമേധാവി  ലെഫ്. ജനറല്‍ സുരിന്ദര്‍സിങ്ങാണ്  മെഡല്‍  സമ്മാനിച്ചത്. 
മാര്‍ച്ചില്‍ ജമ്മുകശ്മീരിലെ ട്രാളില്‍ മേജര്‍ ഋഷിയുടെ നേതൃത്വത്തിലുള്ള 42 രാഷ്ട്രിയ  റൈഫിള്‍സ്  സംഘത്തിന്‍റെ  ആക്രമണത്തില്‍ ഒരു ഹിസ്ബുള്‍ മുജാഹിദീന്‍  ഭികരനെ  വധിച്ചിരുന്നു. 
ഭികരര്‍ നടത്തിയ വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റിട്ടും   അത് വകവയ്ക്കാതെ  അദ്ദേഹം  പോരാടിയത്.
ഇപ്പോള്‍ കരസേനയുടെ ഡല്‍ഹി ഏരിയാ ഹെഡ്ക്വാട്ടേഴ്സില്‍ സേവനമനുഷ്ടിക്കുന്ന മേജര്‍ ഋഷി ആലപ്പുഴ   ജില്ലയിലെ മുതുകുളം ലക്ഷ്മിനിലയം കുടുംബാംഗമാണ്. 

 
 

OTHER NEWS FROM THIS SECTION


more news