SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ശബരിമല നടവരവ് 260.81 കോടി
January 15, 2018, 8:48 pm
hari

ശബരിമല നട വരവില്‍ വന്‍ വര്‍ധന.  മണ്ഡല ഉത്സവത്തിന്  നട തുറന്നതുമുതല്‍ മകരവിളക്ക് ദിവസം വരെ നടവരവായി 260.81 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍  44.52 കോടിയുടെ  വര്‍ധന ഉണ്ടായി.  മകരവിളക്ക് ദിവസം മാത്രം 6.43 കോടി രൂപ ലഭിച്ചു. 
നാളിതുവരെയുള്ള ഏറ്റവും വലിയ  വര്‍ധനയാണ്  ഇക്കുറിയുണ്ടായത്.  അരവണ  വില്പനയിലും കാണിക്ക ഇനത്തിലുമാണ് കുടുതല്‍  വരവ്. 
മകര വിളക്കിന്  നട തുറന്നശേഷം മാത്രം 87.43 കോടി രൂപ നട വരവുണ്ടായി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 23.52 കോടി രൂപ കുടുതലാണിത്. 
ഇക്കാലയളവില്‍  അരവണ വിറ്റയിനത്തില്‍ 29.59 കോടി രൂപയും അപ്പം വിറ്റയിനത്തില്‍ 4.37  കോടി രൂപയും  കാണിക്കയായി 27.38 കോടി രൂപയും ലഭിച്ചു.