SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
പൊട്ടിത്തെറിച്ച് ജസ്റ്റിസ് ലോയയുടെ മകന്‍ : "മരണത്തില്‍ ദുരൂഹതയില്ല ; ഞങ്ങളെ വെറുതെ വിടു "
January 14, 2018, 10:55 pm
hari

ന്യൂഡല്‍ഹി :  സിബിഐ  പ്രത്യേക കോടതി മുന്‍ ജഡ്ജി ബി എച്ച് ലോയയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച്  രാഷ്ട്രിയ മുതലെടുപ്പിനിറങ്ങിയ  പ്രതിപക്ഷത്തിനെതിരെ പൊട്ടിത്തെറിച്ചു  മകന്‍.  അച്ഛന്‍റെ മരണത്തില്‍ ദുരൂഹതയില്ല എന്നും  രാഷ്ട്രിയക്കളി അവസാനിപ്പിക്കണമെന്നും മകന്‍ അനുജ് പറഞ്ഞു. ഡല്‍ഹിയില്‍ അഭിഭാഷകനൊപ്പം  പത്രസമ്മേളനം നടത്തിയാണ് അനുജ് തുറന്നടിച്ചത്. 
പ്രതിപക്ഷ ഗൂഡാലോചനയ്ക്ക് തിരിച്ചടി
മരണത്തില്‍ ഞങ്ങള്‍ക്ക് സംശയമില്ല. അന്വേഷണം ആവശ്യമില്ല. രാഷ്ട്രിയ  മുതലെടുപ്പിന്‍റെ ഇരയാകാന്‍ ആഗ്രഹിക്കുന്നില്ല. ഏതാനും ദിവസങ്ങളിലെ  തുടര്‍ച്ചയായ സംഭവങ്ങളില്‍ കുടുംബം  വേദനയിലാണ്.  ചിലയാളുകള്‍ ഞങ്ങളെ  അനാവശ്യമായി  ശല്യം ചെയതു  ഭിതി പടര്‍ത്തുന്നു. ഇതേ തുടര്‍ന്ന്‍ അമ്മ ചികിത്സയിലാണ്.  ശല്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന്  സംഘടനകളോടും അഭിഭാഷകരോടും  സന്നദ്ധ പ്രവര്‍ത്തകരോടും ആവശ്യപ്പെടണമെന്നും  മാധ്യമങ്ങളോട്  അനുജ് പറഞ്ഞു. അച്ഛന്‍ മരിക്കുമ്പോള്‍ തനിക്ക് പതിനേഴു വയസായിരുന്നു.  മാനസികമായി  തകര്‍ന്നതിനാല്‍ ഒന്നും മനസ്സിലാക്കാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല. അന്നെനിക്ക്  സംശയമുണ്ടായിരുന്നു. ഇപ്പോഴത് നീങ്ങി. ഞങ്ങളെ ഉപദ്രവിക്കരുത്. അനുജ്  അപേക്ഷിച്ചു. 
അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബുദ്ദീന്‍  ഷേഖ് ഏറ്റുമുട്ടല്‍  കേസിന്‍റെ  വിചാരണക്കിടെ 2014 ഡിസംബര്‍  ഒന്നിനാണ്  ഹൃദയാഘാതത്തെ തുടര്‍ന്ന്‍ ജസ്റ്റിസ്  ലോയ മരിച്ചത്. നാഗ്പൂരില്‍  സഹപ്രവര്‍ത്തകന്‍റെ  മകളുടെ കല്യാണത്തില്‍  പങ്കെടുക്കുമ്പോഴായിരുന്നു  ഇത്. സിബിഐ  കോടതി പിന്നിട്  ഷായെ  കുറ്റ വിമുക്തനാക്കി. മരണത്തില്‍  ദുരുഹതയുണ്ടേന്നാരോപിച്ച്  മഹാരാഷ്ട്രയിലെ  മാധ്യമ പ്രവര്‍ത്തകന്‍ ബി ആര്‍ ലോണ്‍  നല്‍കിയ  പൊതു താല്പര്യ ഹര്‍ജിയില്‍  പോസ്റ്റ്മോര്‍ട്ടം   റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രിംകോടതി  കഴിഞ്ഞ ദിവസം  സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. 

 
 

OTHER NEWS FROM THIS SECTION


more news