SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
പ്രതിസന്ധിക്ക് കാരണം ജിഎസ്ടി യല്ല ഗീത ഗോപിനാഥ്‌
January 14, 2018, 1:00 am
hari

തിരുവനന്തപുരം : സംസ്ഥനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് മുഖ്യ മന്ത്രിയുടെ സാമ്പത്തിക  ഉപദേഷ്ടാവ് ഗീത ഗോപിനാഥ്‌ . എന്നാല്‍  ഇതിന് ചരക്ക് സേവന നികുതിയെ (ജിഎസ്ടി ) പഴികേണ്ടതില്ലെന്നും  അവര്‍ ജന്മഭുമിയോട്  പറഞ്ഞു. അധിക ചെലവുകളാണ് സമ്പത്തിക പ്രതിസന്ധിക്ക് വഴി തെളിച്ചത് .
ജിഎസ്ടി  യാണ് സാമ്പത്തിക പ്രതിസന്ധിക്ക്  വഴിതെളിച്ചതെന്ന മുഖ്യ മന്ത്രി പിണറായി  വിജയന്‍റെയും ധനമന്ത്രി തോമസ്‌ ഐസക്കിന്‍റെയും  അഭിപ്രായങ്ങള്‍ക്ക്  കടക വിരുദ്ധമാണ് പ്രമുഖ സാമ്പത്തിയ ശാസ്ത്രന്ഞ്ഞ  കൂടിയായ ഗീതയുടെ നിലപാട്. 
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കുന്നത് ബാധ്യതയായിരിക്കുകയാണ്.   സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ബജറ്റിനെ  ബാധിക്കും.  ജിഎസ്ടി   ചില  പ്രശനങ്ങളും തടസ്സങ്ങളും സൃഷിടിക്കുന്നുണ്ടെങ്കിലും  സമീപ ഭാവിയില്‍ ഗുണങ്ങള്‍ ജനങ്ങള്‍ക്ക് ലഭിച്ച്  തുടങ്ങും.  നോട്ട് നിരോധനം ഇല്ലായിരുന്നെങ്കില്‍ ജിഎസ്ടി   കുറെകൂടി  ഫലപ്രദമായി നടപ്പാക്കാമായിരുന്നു. സര്‍ക്കാര്‍ അഴിമതിക്കും കള്ളപ്പണത്തിനും എതിരെ ശക്തമായ നിലപാടാണു സ്വികരിക്കുന്നതെന്ന  സന്ദേശം നല്‍കാന്‍ നോട്ട് നിരോധനത്തിന് കഴിഞ്ഞു.  
ജിഎസ്ടി യില്‍ നിന്നുള്ള വരുമാനം കിട്ടിത്തുടങ്ങിയാല്‍ ആറു മാസം വേണം അതോടെ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. അതിനാല്‍ ചെലവ് ചുരുക്കണമെന്നും ഗീത പറഞ്ഞു.  സാമ്പത്തിയ നില മെച്ചപ്പെടുത്താന്‍  സ്വകാര്യമേഖലയ്ക്ക് കുടുതല്‍ പ്രാധാന്യം നല്‍കണം.  അടിസ്ഥാന സൌകര്യ  വികസനത്തില്‍ സ്വകാര്യ മേഖലയെ പങ്കാളിയക്കണമെന്നും ഗീത പറഞ്ഞു. ധനമന്ത്രി ഡോ. തോമസ്‌ ഐസക്കുമായി നല്ല ബന്ധമെന്ന് പറഞ്ഞ ഗീത കിഫ്ബി നല്ല തുടക്കമാണെന്നും അഭിപ്രായപ്പെട്ടു. 

 
 

OTHER NEWS FROM THIS SECTION


more news