SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഫോണിലൂടെ മുത്തലാഖ് യുവതി പ്രധാന മന്ത്രിക്ക് പരാതി നല്‍കി
January 12, 2018, 10:25 pm
hari

കൌശംബി (യുപി) : ഫോണിലൂടെ മുത്തലാഖ്  ചൊല്ലിയ ഭര്‍ത്താവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുവതി  പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് പരാതി നല്‍കി. ഉത്തര്‍പ്രദേശ്‌ കൌശംബി സ്വദേശിണി റോസി ബീഗ (35) മാണ് മഞ്ജന്‍പൂര്‍  സ്വദേശിയി ഭര്‍ത്താവ് മുഹമ്മദ് സുഹര്‍ബ്   അലിയാസ് അസ്ലാത്തിനെതിരെ പരാതി  നല്‍കിയിരുന്നത്. 17 വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം  കഴിഞ്ഞത്. 
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്  റോസി  ബീഗത്തിന്‍റെ മുന്നു മക്കളെ കാണാതായിരുന്നു. എത്തുന്നു ശേഷം നിരവധി ഫോണ്‍ കോളുകള്‍  ഇവര്‍ക്ക് വന്നു.  ഇതിലൊന്ന്‍  ഭര്‍ത്താവിന്‍റെതായിരുന്നു. ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ ശേഷം ബന്ധം ഒഴിവാക്കുക ആയിരുന്നുവെന്ന്  പരാതിയില്‍ പറയുന്നു. 
നാളുകളായി  പരാതിക്കാരി  അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന്‍ ഭര്‍ത്ത്യഗൃഹത്തില്‍ നിന്ന് മാറി സ്വന്തം വീട്ടിലാണ്‌ താമസിക്കുന്നത്. ഇറച്ചി വ്യാപാരം നടത്തുന്നതില്‍   ഭര്‍ത്താവിനൊപ്പം നില്‍ക്കണമെന്നാവശ്യപ്പെട്ടുണ്ടായ  പീഡനത്തെ തുടര്‍ന്നാണിത് എന്നും  പറയുന്നു.   ഭര്‍ത്ത്യവീട്ടില്‍ നിന്നും മാറിയതില്‍ പിന്നെ സാമ്പത്തിക സഹായം  നല്‍കിയിട്ടില്ല. സാമ്പത്തിക പാരാധിനതയെത്തുടര്‍ന്ന്‍  മൂന്നു മക്കളെയും മദ്രസയില്‍ ആക്കിയിരുന്നെങ്കിലും  അസ്ലം മക്കളെ അവിടെ നിന്നും കൂട്ടി കൊണ്ടു പോയി. ഇതിനെതിരെ മഞ്ജന്‍പൂര്‍   പോലീസില്‍  പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും കൈക്കൊണ്ടില്ല റോസി ബീഗം പറയുന്നു. 
ലോക് സഭ പാസാക്കിയ  മുത്തലാഖ് ബില്‍ അനുസരിച്ച്  മൂന്നു വര്‍ഷം തടവ് കിട്ടാവുന്ന കുറ്റമാണിത്. 

 
 

OTHER NEWS FROM THIS SECTION


more news