SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
വരുന്നു, 'ജിയോ കോയിന്‍' റിലയന്‍സിന്‍റെ ഡിജിറ്റല്‍ കറന്‍സി
January 12, 2018, 10:23 pm
hari

കൊച്ചി: ചുരുങ്ങിയ കാലം കൊണ്ട് ലോകമെമ്പാടുമുള്ള നിക്ഷേപകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഡിജിറ്റല്‍ ക്രിപ്റ്റോ കറന്‍സി വിപണിയിലേക്ക് മുകേഷ് അംബാനിയുടെ റിലയന്‍സും എത്തുന്നു. റിലയന്‍സ് ഗ്രൂപ്പിനു കീഴിലുള്ള ടെലികോം സംരംഭമായ റിലയന്‍സ് ജിയോയാണ് സ്വന്തം നിലയില്‍ ക്രിപ്റ്റോ കറന്‍സി വികസിപ്പിക്കുന്നത്. 'ജിയോ കോയിന്‍' എന്നായിരിക്കും ഇതിന്‍റെ പേര്. 
മുകേഷ് അംബാനിയുടെ മൂത്ത മകന്‍ ആകാശ്‌ അംബാനിയാണ് ജിയോ കോയിന്‍ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ഡിജിറ്റല്‍ കറന്‍സികളുടെ സാങ്കേതിക വിദ്യയായ ബ്ലോക്ചെയിന്‍ ടെക്നോളജിയില്‍ പ്രാവീണ്യമുള്ള ചെറുപ്പക്കാരായ 50 പ്രൊഫഷണലുകള്‍ അടങ്ങിയ ടീം കെട്ടിപ്പടുക്കാനൊരുങ്ങുകയാണ് ആകാശ്‌. 25 വയസ്സായിരിക്കും ഇവരുടെ ശരാശരി പ്രായം.
ക്രിപ്റ്റോ കറന്‍സിക്ക് പുറമെ ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്സ്‌ [ഐ.ഒ.ടി] സാങ്കേതിക വിദ്യയിലുള്ള സ്മാര്‍ട്ട്‌ ഉപകരണങ്ങള്‍ വികസിപ്പിക്കാനുള്ള ദൌത്യവും ഈ സംഘത്തിനായിരിക്കും. 
ബിറ്റ്കോയിന്‍ ഉള്‍പെടെയുള്ള ഡിജിറ്റല്‍ ക്രിപ്റ്റോ കറന്‍സിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നിരന്തരം പ്രസ്താവനകള്‍ ഇറക്കുന്നതിനിടെയാണ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വ്യവസായ ഗ്രൂപ്പ് ഈ രംഗത്തേക്ക് ഇറങ്ങുന്നത് എന്നത് കൌതുകകരമാണ്.
ആദായനികുതി വകുപ്പ് കഴിഞ്ഞ ഒരു മാസത്തിനിടെ, രാജ്യത്തെ വിവിധ ബിറ്റ്കോയിന്‍ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയിരുന്നു. രാജ്യത്തെ ഒമ്പതു ഡിജിറ്റല്‍ കറന്‍സി എക്സ്ചേഞ്ചുകളിലായി 25 ലക്ഷം പേര്‍ ഇതിന്‍റെ വ്യാപാരത്തിനായി രജിസ്‌റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ആദായനികുതി വകുപ്പിന്‍റെ കണക്ക്. ഇതില്‍ ആറു ലക്ഷം പേര്‍ സക്രിയമായി ബിറ്റ്കോയിന്‍ ഇടപാടുകള്‍ നടത്തുന്നുണ്ട്. ഇടപാടുകാരില്‍ ഭൂരിഭാഗവും 25നും 35 വയസ്സിനുമിടയിലുള്ളവരാണെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നു.

 
 

OTHER NEWS FROM THIS SECTION


more news