SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ചൈനയില്‍ കൂറ്റന്‍ പള്ളി ഡൈനമിറ്റ് വച്ച് തകര്‍ത്തു
January 12, 2018, 12:36 am
hari

ബീജിങ്: വടക്കന്‍ ചൈനയിലെ ഷാന്‍‌ക്സി പ്രവിശ്യയിലുള്ള ലോക പ്രശസ്തമായ ഇവാന്‍ജലിക്കല്‍ പള്ളി ചൈനീസ് കമ്മ്യുണിസ്റ്റ് ഭരണകൂടം ഇടിച്ചു നിരപ്പാക്കി. 
ലിന്‍ഫെനിലെ ഗോള്‍ഡന്‍ ലാംപ്സ്റ്റാന്‍ഡ് പള്ളിയാണ് അര്‍ദ്ധ സൈനിക വിഭാഗമായ പീപ്പിള്‍സ്‌ ആംഡ് പോലീസ് ഡൈനാമിറ്റും ബുള്‍ഡോസറുകളും ഉപയോഗിച്ച് തകര്‍ത്ത് തള്ളിയത്. സര്‍ക്കാരുമായി ഇവാന്‍ജലിക്കല്‍ സഭ ഇടഞ്ഞതാണത്രെ കാരണം.
ഭൂമിക്കടിയിലുള്ള പള്ളി ഹാളില്‍ സ്ഫോടകവസ്തുക്കള്‍ വച്ച് പൊട്ടിക്കുകയായിരുന്നു. 30 ലക്ഷം ഡോളര്‍ ചെലവിട്ട് നിര്‍മ്മിച്ച പള്ളിയില്‍ അരലക്ഷം വിശ്വാസികളാണ് ഉള്ളത്. 2009ല്‍ പോലീസ് പള്ളി ആക്രമിച്ച് ബൈബിളുകള്‍ പിടിച്ചെടുത്തിരുന്നു. അന്ന് പാതിരിമാര്‍ക്കും നേതാക്കള്‍ക്കും ദീര്‍ഘകാല തടവും ലഭിച്ചു. 
ആറു കോടി ക്രിസ്ത്യാനികളാണ് ചൈനയിലുള്ളത്. സര്‍ക്കാര്‍ അംഗീകാരമില്ലാത്ത സഭകള്‍ മുലച്ചുതുടങ്ങിയതാണ് കമ്മ്യുണിസ്റ്റ് ഭരണകൂടത്തെ പ്രകോപിപ്പിച്ചത്. ഭൂമി കൈയേറി, സമാധാനം തകര്‍ത്തു. നിയമം ലംഘിച്ചു അങ്ങനെ പല പല കാരണങ്ങള്‍ പറഞ്ഞ് സഭകള്‍ക്കും വിശ്വാസികള്‍ക്കും എതിരെ നിരന്തരം കേസുകള്‍ എടുക്കുക ചൈനയില്‍ പതിവാണ്.
വര്‍ഷങ്ങള്‍ക്കു മുന്‍പു പണിത പള്ളി പെര്‍മിറ്റില്ലെന്ന കാരണം പറഞ്ഞാണ് ഡൈനാമിറ്റ് വച്ച് തകര്‍ത്തത്. ആദ്യം പള്ളിക്കു ചുറ്റും വലിയ പോലീസ് സംഘങ്ങളെ കണ്ടു. പിന്നെ വലിയ സ്ഫോടന ശബ്ദം കേട്ടു. അപ്പോഴാണ് പള്ളി പൊളിച്ചതറിഞാത്. ഒരു പത്തിരി പറഞ്ഞു. 92 മുതല്‍ സുവിശേഷം  പ്രസംഗിക്കുന്ന  ദമ്പതികളാണ് വലിയ പിരിവുകള്‍ നടത്തി പള്ളി പണിഞ്ഞത്. പള്ളി പണിതപ്പോള്‍ ഒരെതിര്‍പ്പും  കാണിച്ചിരുന്നുമില്ല.

 
 

OTHER NEWS FROM THIS SECTION


more news